• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാശ്മീരിൽ കുടുങ്ങിയവർ 295 പേരെന്ന് നോർക്ക; മടങ്ങിയെത്തിയത് 111 പേർ, 67പേർ ശ്രീനഗറിൽ നിന്ന് പുറപ്പെട്ടു

cntv team by cntv team
April 25, 2025
in UPDATES
A A
കാശ്മീരിൽ കുടുങ്ങിയവർ 295 പേരെന്ന് നോർക്ക; മടങ്ങിയെത്തിയത് 111 പേർ, 67പേർ ശ്രീനഗറിൽ നിന്ന് പുറപ്പെട്ടു
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാശ്മീരിൽ നിന്ന് ഇനി കേരളത്തിൽ മടങ്ങിയെത്താൻ ഉള്ളത് 295 പേരെന്ന് നോർക്ക. ഇന്നും ഇന്നലെയുമായി മാത്രം 111 പേർ തിരിച്ചെത്തിയിരുന്നു. 67 പേർ ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോർക്ക അറിയിച്ചു. കാശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികൾ ശ്രീ​ഗനറിൽ കുടുങ്ങുകയായിരുന്നു. 28 പേരാണ് കാശ്മീരിൽ കൊല്ലപ്പെട്ടത്. അതേസമയം, പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊന്ന എൻ രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപസമയത്തിനകം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണിതെന്ന് ഗവർണർ പ്രതികരിച്ചു.കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു. നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ഇന്നലെ രാമചന്ദ്രൻ്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

Related Posts

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
33
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ
UPDATES

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
62
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ
UPDATES

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
32
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്
UPDATES

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
23
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി
UPDATES

വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി

April 7, 2026
9
ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് വേലായുധൻ നിര്യാതനായി
UPDATES

ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് വേലായുധൻ നിര്യാതനായി

April 6, 2026
9
Next Post
മദ്യം നൽകിയില്ലെന്ന പേരിൽ ബാറിലെ സെക്യൂരിറ്റിയെ സംഘം ചേർന്ന് മർദിച്ചു; രണ്ട് പേർ കൂടി പിടിയിൽ

മദ്യം നൽകിയില്ലെന്ന പേരിൽ ബാറിലെ സെക്യൂരിറ്റിയെ സംഘം ചേർന്ന് മർദിച്ചു; രണ്ട് പേർ കൂടി പിടിയിൽ

Recent News

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
33
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
62
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
32
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025