• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

cntv team by cntv team
April 21, 2025
in Kerala
A A
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും ജാ​ഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നൽ ഏൽക്കാതിരിക്കാനുള്ള ജാ​​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ജാഗ്രതാ നിർദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

Related Posts

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി
Kerala

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
30
പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
Kerala

പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

June 22, 2026
101
മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ
Kerala

മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ

June 22, 2026
28
മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
28
‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ
Entertainment

‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ

June 22, 2026
112
ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി
Kerala

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

June 22, 2026
123
Next Post
ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

Recent News

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
83
തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
3
കുളമ്പ് രോഗ പ്രതിരോധ കുത്തിവേപ്പ് ആലങ്കോട് പഞ്ചായത്ത് തല ക്യാംപെയ്ൻ തുടക്കം കുറിച്ചു

കുളമ്പ് രോഗ പ്രതിരോധ കുത്തിവേപ്പ് ആലങ്കോട് പഞ്ചായത്ത് തല ക്യാംപെയ്ൻ തുടക്കം കുറിച്ചു

June 22, 2026
10
കളിമുറ്റം സംഘടിപ്പിച്ച ഗൈഡ്‌ലൈൻ ക്ലാസും ഉപഹാര സമർപ്പണവും ശ്രദ്ധേയമായി

കളിമുറ്റം സംഘടിപ്പിച്ച ഗൈഡ്‌ലൈൻ ക്ലാസും ഉപഹാര സമർപ്പണവും ശ്രദ്ധേയമായി

June 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025