ചങ്ങരംകുളം:പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ എൻ്റെ ഗോൾ പരിപാടി സംഘടിപ്പിച്ചു.മലയാള സിനിമയിലെ ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കുമാർ എടപ്പാൾ ഉദ്ഘാടനം നിർവഹിച്ചു.മാധ്യമ പ്രവർത്തകൻ ആഗ്നയ് നന്ദൻ മുഖ്യാതിഥിയായി.ക്ലബ് കോർഡിനേറ്റർ ശ്രീകുമാർ പെരുമുക്ക് അധ്യഷത വഹിച്ചു.അർജുൻ ആനന്ദ് സ്വാഗതം പറഞ്ഞു. നാഷ്ണൽ ഗെയ്സിൽ.വെയ്റ്റിംഗ് ലിഫ്റ്റിംഗിൽ 9 റാങ്ക് നേടിയ അദ്നാൻ അബ്ദുൽ ഖാദറിനെ ചടങ്ങിൽ ആദരിച്ചു.ബീരാൻ പിവി, മുഹമ്മത് കുട്ടി,കെ കേളു,ഹാരിസ് ബാബു,ഷാനൂ അൽത്താഫ്,നിഹാൽ റസൽ എന്നിവർ സംസാരിച്ചു