• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം; പ്രതികളെ നാളെ എക്സൈസ് കമ്മീഷണർ ചോദ്യം ചെയ്യും

cntv team by cntv team
April 20, 2025
in Kerala
A A
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം; പ്രതികളെ നാളെ എക്സൈസ് കമ്മീഷണർ ചോദ്യം ചെയ്യും
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട് എക്‌സൈസ് പിടികൂടി റിമാന്‍ഡ് ചെയ്ത മൂന്ന് പ്രതികളെയും നാളെ കസ്റ്റഡിയില്‍ വാങ്ങും. ഉച്ചയോടെ കസ്റ്റഡിയില്‍ വാങ്ങുന്ന മൂന്ന് പ്രതികളെയും സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം ചോദ്യം ചെയ്യും. പ്രതികളുടെ സിനിമാ ബന്ധവും ടൂറിസം മേഖലയിലെ ബന്ധവും എക്‌സൈസ് സംഘത്തിന് ലഭിച്ചു കഴിഞ്ഞു. സിനിമാ മേഖലയില്‍ ആരോപണ വിധേയരായ രണ്ട് നടന്മാരെ കൂടാതെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങും എന്നാണ് സൂചന.ശ്രീനാഥ് ഭാസിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും ബന്ധം എക്‌സൈസിന് വ്യക്തമായി കഴിഞ്ഞു. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത തസ്ലീമയുടെയും ഭര്‍ത്താവ് സുല്‍ത്താന്റെയും സുഹൃത്ത് ഫിറോസിന്റെയും ഫോണ്‍കോളുകളും ബാങ്ക് അക്കൗണ്ടുകളും എക്‌സൈസ് പരിശോധിച്ചു. ഇവരുടെ ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് സിനിമാ മേഖലയിലും മറ്റു മേഖലയിലും ഉള്ളവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനുവേണ്ടി സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ നേരിട്ടെത്തുന്നത്.മാത്രമല്ല കേരളത്തില്‍ ആദ്യമായി ഇത്ര വലിയ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരെയും സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അനുമോദിക്കും. ഹൈബ്രിഡ് കഞ്ചാവ് കടത്തും സ്വര്‍ണക്കടത്തും അടക്കം കള്ളക്കടത്തുകളിലെ പ്രധാന പ്രതിയാണ് സുല്‍ത്താന്‍. ഇയാളുടെ ബന്ധങ്ങള്‍ വിശദമായി പൊലീസും എക്‌സൈസും പരിശോധിച്ചുവരികയാണ്. മൂന്ന് ദിവസത്തേക്കാണ് ഇവരെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങുക. ഇവരില്‍ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ എക്‌സൈസ് ചോദ്യം ചെയ്യും.

Related Posts

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി
Kerala

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
32
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച
Kerala

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

September 1, 2026
60
മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Kerala

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

September 1, 2026
3
മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ
Crime

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
73
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
45
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
101
Next Post
ആ ചിരിയിലുണ്ട് സസ്പെൻസ്: കളങ്കാവലിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ആ ചിരിയിലുണ്ട് സസ്പെൻസ്: കളങ്കാവലിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Recent News

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
32
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

September 1, 2026
60
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
34
മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

September 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025