ചങ്ങരംകുളം:പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പാവിട്ടുപുറം അസ്സബാഹ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമസേന പ്രവർത്തകരോടൊപ്പം പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തി.പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസര ശുചിത്വത്തിന് പ്രാധാന്യം നൽകി.ആലംകോട് ഗ്രാമ പഞ്ചായത്തിലെ
ഹരിതകർമസേന പ്രവർത്തകരായ ശാശ്വതി, മിനി എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾ ബോധവാന്മാരായി.പ്രിൻസിപ്പൽ വില്ലിംഗ്ടൺ പി.വി., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജ്ന എസ്.എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തി.







