ചങ്ങരംകുളം:നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി കൂടിവരുകയാണെന്ന് കെ പി എസ് എ സംസ്ഥാന പ്രസിഡൻ്റ് പി.പി യൂസഫലി പറഞ്ഞു.സംഘടനയുടെ എടപ്പാൾ ഏരിയാ അധ്യാപകസംഗമം ബിയോണ്ട് ദ ബെൽ 2k26 വളയംകുളം അസബാഹ് കോളേജ് ഓഡിറ്റോറിയത്തിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗമത്തിൽ ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ കെ.പി. എസ്. എ. വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജീവനക്കാർക്കും സൗജന്യമായി നൽകുന്ന വിവിധ ചികിത്‌സാ ഡിസ്ക്കൗണ്ടുകളുള്ള പ്രിവിലേജ് കാർഡിൻ്റെ വിതരണോത്‌ഘാടനം ഹോസ്‌പിറ്റൽ സി.ഒ.ഒ സുമേഷ് കെ പി എസ് എ സംസ്ഥാന സെക്രട്ടറി ലത്തീഫ് പാണക്കാടിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
എടപ്പാൾ ഏരിയയിലുള്ള സ്വകാര്യ വിദ്യാലയങ്ങളിലെ ആയിരത്തിലധികം അധ്യാപക – ഇതര ജീവനക്കാർ പങ്കെടുത്ത സംഗമത്തിൽ പോഗ്രാം കോർഡിനേറ്റർ ജെ. പി കാർത്തിക അധ്യക്ഷത വഹിച്ചു.അസ്സബാഹ് കോളേജ് സെക്രട്ടറി മുഹമ്മദുണ്ണി ഹാജി, മുജീബ് റഹിമാൻ, ഡി.ആർ.എസ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സുകേഷ് സിവി, കെ.പി.എസ്.എ സഹോദയ പ്രസിഡന്റ് എ പി അഷ്റഫ്, പന്താവൂർ കുഞ്ഞിമുഹമ്മദ്, പ്രമോദ് തലാപ്പിൽ എന്നിവർ പ്രസംഗിച്ചു






