കുന്നംകുളം:ആർത്താറ്റ് സ്വദേശി ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു.കണ്ണൻകാവിൽ വീട്ടിൽ പ്രമോദാണ് (44) മരിച്ചത്.ടറഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.ജിതു ഭാര്യയും ആരവ് മകനുമാണ്.സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.