മകന്റെ വിവാഹച്ചടങ്ങില്‍ 25 യുവതീ യുവാക്കള്‍ക്ക് സ്വന്തം ചിലവില്‍ മംഗല്ല്യം ഒരുക്കി ചങ്ങരംകുളം സ്വദേശിയായ പ്രവാസി.ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയുമായ അറക്കല്‍ അഷറഫ് ആണ് സമാനതകളില്ലാത്ത മാതൃകാവിവാഹം ഒരുക്കിയത്.ഏക മകന്‍ ഫൈസലിന്റെ വിവാഹ ചടങ്ങിലാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് തിരഞ്ഞടുത്ത നിര്‍ദ്ധരരായ 25 യുവതികള്‍ക്ക് മംഗല്ല്യം ഒരുങ്ങിയത്.ഒരോ ദമ്പതികള്‍ക്കും പത്ത് പവന്‍ സ്വര്‍ണ്ണാഭരണവും വിവാഹ വസ്ത്രങ്ങളും ഇവരുടെ കുടുംബത്തില്‍ നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുള്ള ഭക്ഷണവും ഒരുക്കിയാണ് വിവാഹം നടന്നത്.അഷറഫിന്റെ മകന്‍ ഫൈസലിന്റെ വിവാഹവും ഇതെ വേദിയില്‍ ഇവര്‍ക്കൊപ്പം തന്നെയാണ് നടന്നത്
രണ്ടത്താണി സ്വദേശി അബ്ദുല്‍ ഹാരിഫിന്റെ മകള്‍ സാനിയ യാണ് ഫൈസലിന്റെ വധു.2019ല്‍ നടന്ന അഷറഫിന്റെ മകള്‍ ഫാത്തിമത്ത് സുഹറയുടെ വിവാഹത്തിലും അഷറഫ് ഇതെ പാതയാണ് പിന്തുടര്‍ന്നത്.അന്ന് വിവാഹചടങ്ങില്‍ പത്ത് യുവതീ യുവാക്കള്‍ക്ക് ഇതെ മാതൃകയില്‍ വിവാഹം ഒരുക്കിയിരുന്നു.15000 ത്തില്‍ അതികം പേര്‍ക്കാണ് വിവാഹചടങ്ങില്‍ ഭക്ഷണം ഒരുക്കിയത്. ഒരുക്കിയിരുന്നു.അബൂദാബിയില്‍ വര്‍ഷങ്ങളായി ബിസിനസ് നടത്തി വരികയാണ് അഷറഫ്.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്.നാല് ദമ്പതികള്‍ ഹൈന്ദവാചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തിയ ശേഷമാണ് വിവാഹ ചടങ്ങില്‍ എത്തിയത്.എപി അബൂബക്കര്‍ മുസ്ലിയാര്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,മന്ത്രിമാരായ എംബി രാജേഷ്,വി അബ്ദുറഹിമാന്‍,രാജ്യസഭാ എംപി പിപി സുനീര്‍,എംഎല്‍എ പി നന്ദകുമാര്‍ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരും ഈ മാതൃകാ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു







