• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ഇറങ്ങി ഓടിയത് എന്തിനെന്ന് വിശദീകരിക്കണം’; ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

cntv team by cntv team
April 18, 2025
in Kerala
A A
ഇറങ്ങി ഓടിയത് എന്തിനെന്ന് വിശദീകരിക്കണം’; ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്
0
SHARES
215
VIEWS
Share on WhatsappShare on Facebook

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക്‌ പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഷൈൻ്റെ വീട്ടിലെത്തിയാവും നോട്ടീസ് നൽകുക. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഷൈനെ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. ഷൈൻ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. നടൻ തമിഴ്നാട്ടിലാണെന്നാണ് ഷൈൻ ടോം ചാക്കോയുടെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാൻസാഫ് സംഘം അകത്തുകയറിയത്. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. അതേസമയം, ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇതിൽ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഷൈൻ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയത്. ബൈക്ക് പുറത്ത് നിർത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ഓൺലൈൻ ടാക്സിയിൽ കടന്നു കളയുകയായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലിൽ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണത്തിൽ നടി വിൻ സി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനുള്ള നീക്കം എക്സൈസ് ഉപേക്ഷിച്ചു. വിൻ സിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കി. എറണാകുളം എക്സൈസ് വിഭാഗത്തിന്റേതാണ് തീരുമാനം. ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.

Related Posts

നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം, അന്‍വര്‍ അടഞ്ഞ അദ്ധ്യായം; സണ്ണി ജോസഫ്
Kerala

നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം, അന്‍വര്‍ അടഞ്ഞ അദ്ധ്യായം; സണ്ണി ജോസഫ്

June 27, 2025
ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്
Kerala

ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്

June 27, 2025
പ്ലസ് ‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: 28 മുതൽ അപേക്ഷിക്കാം
Kerala

പ്ലസ് ‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: 28 മുതൽ അപേക്ഷിക്കാം

June 27, 2025
17-കാരി ഓവുചാലിൽ മരിച്ച നിലയിൽ; കാലുതെറ്റി വീണതാകാമെന്ന് സംശയം
Kerala

17-കാരി ഓവുചാലിൽ മരിച്ച നിലയിൽ; കാലുതെറ്റി വീണതാകാമെന്ന് സംശയം

June 27, 2025
നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
Kerala

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

June 27, 2025
‘സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്’; എതിർത്ത് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും സമസ്തയും
Kerala

‘സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്’; എതിർത്ത് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും സമസ്തയും

June 27, 2025
Next Post
ഡോക്ടർ വിളിച്ചിട്ടും ‘108 ആംബുലൻസ്’ എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു

ഡോക്ടർ വിളിച്ചിട്ടും ‘108 ആംബുലൻസ്’ എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു

Recent News

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ‌

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ‌

June 28, 2025
പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കും തിരക്കും; 500ലേറെ പേർക്ക് പരുക്ക്

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കും തിരക്കും; 500ലേറെ പേർക്ക് പരുക്ക്

June 28, 2025
സ്വരാജ് നല്ല മനുഷ്യനും പാർട്ടിക്കാരനുമാണ്. പക്ഷേ നല്ല പൊതുപ്രവർത്തകനല്ല:ജോയ് മാത്യു

സ്വരാജ് നല്ല മനുഷ്യനും പാർട്ടിക്കാരനുമാണ്. പക്ഷേ നല്ല പൊതുപ്രവർത്തകനല്ല:ജോയ് മാത്യു

June 28, 2025
പള്ളിക്കര ആണ്ടനാത്ത് കുഞ്ഞിപ്പ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

പള്ളിക്കര ആണ്ടനാത്ത് കുഞ്ഞിപ്പ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

June 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.