• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ബെര്‍ണബ്യൂവില്‍ കത്തിക്കയറി ഗണ്ണേഴ്‌സ്, റയല്‍ പുറത്ത്; ഇന്റര്‍ മിലാനും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

cntv team by cntv team
April 17, 2025
in Sports
A A
ബെര്‍ണബ്യൂവില്‍ കത്തിക്കയറി ഗണ്ണേഴ്‌സ്, റയല്‍ പുറത്ത്; ഇന്റര്‍ മിലാനും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലും ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും സെമിഫൈനലില്‍. രണ്ടാംപാദക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മഡ്രിഡിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കീഴടക്കിയാണ് ആഴ്‌സണല്‍ മുന്നേറിയത്. അതേസമയം ഇന്റര്‍ മിലാന്‍-ബയേണ്‍ മ്യൂണിക്ക് മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യപാദക്വാര്‍ട്ടറിലെ ജയത്തിന്റെ ബലത്തില്‍ അഗ്രിഗേറ്റ് സ്‌കോറില്‍ മുന്നിലെത്തിയ ഇന്റര്‍ സെമി ടിക്കറ്റെടുത്തു. സെമിയില്‍ ഇന്റര്‍ മിലാനും ബാഴ്‌സലോണയും പിഎസ്ജിയും ആഴ്‌സണലും ഏറ്റുമുട്ടും.സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിരിച്ചുവരവ് സ്വപ്‌നം കണ്ടാണ് റയല്‍ മഡ്രിഡ് കളിക്കാനിറങ്ങിയത്. ആദ്യപാദത്തില്‍ 3-0 ന്റെ തോല്‍വി ഏറ്റുവാങ്ങിയ റയലിന് വന്‍ജയം സ്വന്തമാക്കിയാല്‍ മാത്രമേ സെമിയിലേക്ക് പ്രവേശിക്കാനാകുമായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം പാദത്തിലും ഗണ്ണേഴ്‌സ് കത്തിക്കയറി. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 65-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി. എന്നാല്‍ മിനിറ്റുകള്‍ക്കകം വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ തിരിച്ചടിച്ചു. മത്സരത്തിന്റ ഇഞ്ചുറിടൈമില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ആഴ്‌സണലിനായി വലകുലുക്കിയതോടെ റയലിന്റെ പതനം പൂര്‍ണമായി. അഗ്രിഗേറ്റ് സ്‌കോറില്‍ 5-1 ന് മുന്നിലെത്തിയ ഗണ്ണേഴ്‌സ് ആധികാരികമായി സെമിയിലെത്തി.അതേസമയം മറ്റൊരു ക്വാര്‍ട്ടര്‍ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കമാണ് ഇന്റര്‍ സെമി ടിക്കറ്റെടുത്തത്. ആദ്യപാദത്തില്‍ 2-1 ന്റെ നേരിയജയം സ്വന്തമാക്കിയ ഇന്റര്‍ രണ്ടാംപാദത്തിലെ കടുത്ത മത്സരം അതിജീവിച്ചാണ് ബയേണിനെ മറികടന്നത്. ഇന്ററിന്റെ തട്ടകമായ സാന്‍സീറോയില്‍ ബയേണാണ് ആദ്യംവലകുലുക്കിയത്. 52-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ബയേണിന്റെ പ്രതീക്ഷകള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. 58-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസിലൂടെ ഇന്റര്‍ സമനിലപിടിച്ചു. 61-ാം മിനിറ്റില്‍ ബെഞ്ചമിന്‍ പവാര്‍ഡിലൂടെ ഇന്റര്‍ മത്സരത്തില്‍ ലീഡുമെടുത്തു. അതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-2 ആയി. 76-ാം മിനിറ്റില്‍ എറിക് ഡയറിലൂടെ ബയേണ്‍ തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല. ബയേണിന് അഗ്രിഗേറ്റ് സ്‌കോര്‍ മറികടക്കാനായില്ല. ഇന്റര്‍ സെമിയിലേക്ക് മുന്നേറി.ഏപ്രില്‍ 30 നാണ് ആഴ്‌സണല്‍-പിഎസ്ജി ഒന്നാംപാദസെമി. മേയ് എട്ടിന് രണ്ടാംപാദവും നടക്കും. ബാഴ്‌സലോണ-ഇന്റര്‍ ഒന്നാംപാദസെമി മേയ് 1 നാണ്. രണ്ടാംപാദം മേയ് 7 നും നടക്കും.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
26
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
35
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

Recent News

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

August 31, 2026
25
തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

August 31, 2026
18
നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

August 31, 2026
13
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

August 31, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025