ചങ്ങരംകുളം:കാലങ്ങളായി തകർന്നു കിടക്കുന്ന പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ തെരിയത്ത് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരുമുക്ക് ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.റോഡ് പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പ്രതിഷേധ സംഗമം അഡ്വ. മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.കെ. ബീരാൻ സ്വാഗതം പറഞ്ഞു.കെ.പി.മണികണ്ഠൻ,കെ.വി. മുഹമ്മദ്, പ്രസന്നകുമാർ, യൂസഫ് പെരുമുക്ക്, സുലൈമാൻ,കുഞ്ഞിക്കുട്ടൻ, ഭാസ്കരൻ, രാജൻ, അർജൻ കെ.ആനന്ദ്,അബ്ദുറഹിമാൻ, പുല്ലയിൽ റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.







