• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം കോടതിയിലെത്തി ക്ഷമ ചോദിച്ച് യുവതി

cntv team by cntv team
April 17, 2025
in Kerala
A A
അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം കോടതിയിലെത്തി ക്ഷമ ചോദിച്ച് യുവതി
0
SHARES
560
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: അദ്ധ്യാപകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ വർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്. ഏഴ് വർഷങ്ങൾക്ക് ശേഷം താൻ നൽകിയ പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി യുവതി പരാതി പിൻവലിച്ചു. കോടതിയിലെത്തിയാണ് യുവതി കേസ് പിൻവലിച്ചത്. കോട്ടയം കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി ഡി ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.തന്നെ പരിശീലനത്തിനായി കൊണ്ടുപോകുന്നതിനിടെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നാലെ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. തുടർന്ന് ഏഴ് വർഷം നീണ്ട നിയമപോരാട്ടം. ഇതിനിടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പല ജോലികളും ജോമോൻ ചെയ്തിരുന്നു. ആത്മഹത്യയെ പറ്റി പോലും താൻ ചിന്തിച്ചിരുന്നുവെന്നും ജോമോൻ വെളിപ്പെടുത്തി. പരാതിക്കാരി ഈയിടെയാണ് ജോമോന്റെ ദുരിത ജീവിതത്തെപ്പറ്റി അറിഞ്ഞത്.തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നും യുവതി വെളിപ്പെടുത്തി. നാട്ടിലെ പള്ളിയിലെ ശുശ്രൂഷയ്ക്കിടെ യുവതി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരായി മാെഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. വർഷങ്ങൾ നീണ്ട് നിന്ന് അവഗണനയ്ക്കും അപമാനത്തിനുമൊടുവിൽ തന്റെ നിരപരാധിത്വം ബോദ്ധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ജോമോൻ പറഞ്ഞു

Related Posts

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
Kerala

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

October 28, 2025
72
തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ
Kerala

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

October 28, 2025
289
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 28, 2025
112
ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു
Kerala

ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

October 28, 2025
174
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
Kerala

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

October 28, 2025
36
ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി
Kerala

ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി

October 28, 2025
279
Next Post
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം

Recent News

നുബിതാ റാഷിദയുടെ ,മൗനത്തിൻ്റെ നിലാവ് പ്രകാശനം ചെയ്തു

നുബിതാ റാഷിദയുടെ ,മൗനത്തിൻ്റെ നിലാവ് പ്രകാശനം ചെയ്തു

October 29, 2025
10
പുതിയ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു

പുതിയ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു

October 29, 2025
118
പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

October 28, 2025
99
ഓസ്കാകാര്‍ ജേതാവ്  റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

ഓസ്കാകാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

October 28, 2025
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025