• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

സംസ്ഥാനത്ത് ചൂട് കൂടും; മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

cntv team by cntv team
April 16, 2025
in Malappuram
A A
സംസ്ഥാനത്ത് ചൂട് കൂടും; മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാണ് ഉണ്ടാകുക. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം

Related Posts

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍
Crime

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

July 16, 2026
3.9k
മൂക്കുതല ചേമ്പില വളപ്പിൽ സിവി മുഹമ്മദ് ഹാജി ഖത്തറില്‍ നിര്യാതനായി
Local News

മൂക്കുതല ചേമ്പില വളപ്പിൽ സിവി മുഹമ്മദ് ഹാജി ഖത്തറില്‍ നിര്യാതനായി

July 16, 2026
636
കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി
Local News

കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

July 16, 2026
39
ചങ്ങരംകുളത്ത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

ചങ്ങരംകുളത്ത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15, 2026
64
കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ
Local News

കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ

July 15, 2026
55
​ആഫ്രിക്കൻ ഒച്ച് ശല്യം: ആലങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു
Local News

​ആഫ്രിക്കൻ ഒച്ച് ശല്യം: ആലങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു

July 15, 2026
193
Next Post
മരത്തില്‍നിന്ന് കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം

മരത്തില്‍നിന്ന് കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Recent News

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
946
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
336
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
60
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

July 17, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025