• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘അനുവാദമില്ലാതെ ഗാനങ്ങളെടുത്തതിന് അഞ്ച് കോടി നൽകണം’; അജിത് ചിത്രത്തിന്റെ നിർമാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാ

cntv team by cntv team
April 15, 2025
in UPDATES
A A
‘അനുവാദമില്ലാതെ ഗാനങ്ങളെടുത്തതിന് അഞ്ച് കോടി നൽകണം’; അജിത് ചിത്രത്തിന്റെ നിർമാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാ
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് സംഗീതജ്ഞൻ ഇളയരാജ. അനുമതിയില്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചുവെന്നാണ് പരാതി. നഷ്‌ടപരിഹാരമായി അഞ്ച് കോടി രൂപ നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി.

ഇതിന് മുമ്പും തന്റെ ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് കാട്ടി പല സിനിമാക്കാർക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ പത്തിനായിരുന്നു ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം റിലീസ് ചെയ്‌തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത ചിത്രം മുൻവിധികളെയെല്ലാം മാറ്റിമറിച്ച് മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്‌ത് അഞ്ച് ദിവസത്തിൽ 100 കോടിയിലധികം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ഈ വർഷം ഫെബ്രുവരിയിൽ ഇറങ്ങിയ അജിത്തിന്റെ ചിത്രം വിഡാമുയർച്ചി ലൈഫ് ടൈം കളക്ഷൻ 136 കോടിയാണ് നേടിയത്. ഈ കളക്ഷനെ ഗുഡ് ബാഡ് അഗ്ലി നാല് ദിവസത്തിൽ മറികടന്നുവെന്നാണ് റിപ്പോർട്ട്.റിപ്പോർട്ട് പ്രകാരം, തമിഴ് പുത്താണ്ട്, വിഷു പോലുള്ള അവധികൾ നിലനിൽക്കുന്ന തിങ്കളാഴ്‌ച ചിത്രം 15 കോടിയാണ് നെറ്റ് കളക്ഷൻ നേടിയത്. ഇതോടെ ഇന്ത്യയിലെ മാത്രം ചിത്രത്തിന്റെ കളക്ഷൻ 101.3 കോടിയായി. മാസ് ആക്ഷൻ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയിൽ സുനിൽ, ഷൈൻ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്‌പ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും ടി സീരിസുമാണ് നിർമാതാക്കൾ. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Related Posts

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി
UPDATES

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
15
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
UPDATES

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
39
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
UPDATES

ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

September 7, 2026
88
ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ
UPDATES

ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

September 7, 2026
29
Next Post
അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ജീവനൊടുക്കി; മരണപ്പെട്ടത് അഭിഭാഷകയും മക്കളും

അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ജീവനൊടുക്കി; മരണപ്പെട്ടത് അഭിഭാഷകയും മക്കളും

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
15
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025