കോഴിക്കോട്: വെട്ടം ആലിശ്ശേരി എരയപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുനരുദ്ധാരണ യജ്ഞത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്ത് ധനസമാഹരണ യജ്ഞത്തിന് ഉത്ഘാടനം നടന്നു.ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് എ.കെ. കൃപാധനൻ ബ്രോഷർ ദേവസ്വം എക്സിക്യുട്ടീവ് ഓഫിസർ കെ. സതീഷ് കുമാറിന് കൈമാറി. ഇതോടെയാണ് ധനസമാഹരണ യജ്ഞത്തിന് ഔപചാരിക തുടക്കം കുറിച്ചത്.തുടർന്നു, ക്ഷേത്രം തന്ത്രി ശ്രീ വടക്കേടത്ത് മന ജയൻ തിരുമേനിയുടെ വസതിയിൽ എത്തി അദ്ധേഹത്തിനും, പുനരുദ്ധാരണയജ്ഞത്തിലേക്ക് സംഭാവന നൽകിയ വിജയലക്ഷ്മി (ലക്ഷ്മി നിവാസം, വെട്ടം), കൂരിക്കാട്ടിൽ ഷാജി എന്നിവർക്ക് ബ്രോഷർ കൈമാറി.ചടങ്ങിൽ സെക്രട്ടറി എം. പങ്കജാക്ഷൻ, രതീഷ് പണിക്കർ, കെ. പ്രസൂൺ, കെ. വിനയൻ, ഇ. അനീശൻ, എം. നിഷ, എം. സുനീഷ്, കൊലവറ പ്രേംകുമാർ, വി.പി. മണികണ്ഠൻ എന്നിവരും, ക്ഷേത്ര പ്രവൃത്തകർ, നാട്ടുകാരും പങ്കെടുത്തു.