• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

തേനെടുക്കാൻ പോയത് 4 പേർ’സതീശനെ ആന ആക്രമിച്ചു, 3 പേർ വെള്ളത്തിൽ ചാടി ‘അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോര്‍ട്ട് തേടി വനം മന്ത്രി

cntv team by cntv team
April 15, 2025
in UPDATES
A A
തേനെടുക്കാൻ പോയത് 4 പേർ’സതീശനെ ആന ആക്രമിച്ചു, 3 പേർ വെള്ളത്തിൽ ചാടി ‘അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോര്‍ട്ട് തേടി വനം മന്ത്രി
0
SHARES
5
VIEWS
Share on WhatsappShare on Facebook

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോര്‍ട്ട് തേടി വനം മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി പിക്നിക്ക് സ്പോട്ടിന് സമീപത്തുവെച്ചാണ് ഇന്നലെ വൈകിട്ടോടെ കാട്ടാന ആക്രമണം

ആദിവാസി ഉന്നതിയിലെ കുടുംബങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ ഇവിടെ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. വാഴ്ച്ചൽ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു കുടുംബത്തിലെ നാലംഗ സംഘമാണ് തേനെടുക്കാൻ പോയത്. ഇതിനിടെ സതീഷനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇതോടെ രക്ഷപ്പെടാൻ വേണ്ടി കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ ചാടി

സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവരാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. രവിക്കും പരിക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിലേക്ക് ചാടിയ അംബിക മുങ്ങി മരിച്ചതാണെന്നാണ് സംശയിക്കുന്നത്. മഞ്ഞക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടുകൊമ്പൻ പ്രദേശത്ത് വരാറുണ്ടെന്നും ഇപ്പോള്‍ മദപ്പാടിലാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

വാഴച്ചാൽ ഉന്നതിയിലെ, സതീഷ്, അംബിക എന്നിവരടക്കമുള്ള സംഘം മൂന്ന് ദിവസമായി കാട്ടിനകത്തു കുടിൽ കെട്ടി തേൻ ശേഖരിച്ചുവരികയാരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചതിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ സതീശന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അംബികയുടെ മൃതദേഹം പൊലീസ് എത്തി പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷിച്ചുവരുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് പറഞ്ഞു.

Related Posts

‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ
Entertainment

‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ

August 7, 2025
വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു
Entertainment

വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

August 7, 2025
കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു
Kerala

കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു

August 7, 2025
ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍; സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു
UPDATES

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍; സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു

August 7, 2025
പെരുമ്പടപ്പ് ബ്ലോക്ക്‌ സെന്ററിലെ ശബരി ലക്കി സെന്റർ നടത്തുന്ന ലോട്ടറി ഏജന്റ് ബിനീഷ് (ബാബുട്ടൻ) അന്തരിച്ചു
UPDATES

പെരുമ്പടപ്പ് ബ്ലോക്ക്‌ സെന്ററിലെ ശബരി ലക്കി സെന്റർ നടത്തുന്ന ലോട്ടറി ഏജന്റ് ബിനീഷ് (ബാബുട്ടൻ) അന്തരിച്ചു

August 7, 2025
തെങ്ങ് കടപുഴകിവീണ് 30-കാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണംനൽകുന്നതിനിടെ
UPDATES

തെങ്ങ് കടപുഴകിവീണ് 30-കാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണംനൽകുന്നതിനിടെ

August 7, 2025
Next Post
വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക പിടിയിൽ

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക പിടിയിൽ

Recent News

നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ

നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ

August 7, 2025
പുനര്‍ഗേഹം പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റുകള്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കെെമാറും

പുനര്‍ഗേഹം പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റുകള്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കെെമാറും

August 7, 2025
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം

August 7, 2025
രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025