• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ

cntv team by cntv team
August 7, 2025
in Kerala
A A
നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ
0
SHARES
286
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഗായകൻ കെ ജെ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിക്കുന്നതരത്തിൽ ഫേസ്ബുക്കിൽ‌ അസഭ്യം വിളിച്ച സംഭവത്തിൽനടൻ വിനായകനെതിരെപൊലീസിൽ പരാതി. കോൺഗ്രസ് നേതാവ് എൻ എസ് നുസൂറാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വിനായകനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മാനസികനില പരിശോധിക്കണമെന്നുമാണ് ആവശ്യം.’പ്രമുഖരായവർക്കെതിരെ ഇത്തരത്തിൽ അവഹേളനം നടത്തുന്നതിന് അദ്ദേഹത്തിന് ഹരമാണ്. നിരവധി കേസുകളിൽ പ്രതിയായ ഇദ്ദേഹത്തിനെതിരെ ഈ വിഷയത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അപേക്ഷിക്കുന്നു’- പരാതിയിൽ‌ പറയുന്നു.അതേസമയം, വിമർശനം ശക്തമായതോടെ വിനായകൻ ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻ‌വലിച്ചു. പകരം യേശുദാസിനും അടൂർ ഗോപാലകൃഷ്ണനുമെതിരെ വിനായകൻ പുതിയ പോസ്റ്റിട്ടു. അസഭ്യപ്രയോഗങ്ങൾ നീക്കിയുള്ള ഭാഗമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുംവിധം സംസാരിച്ചുവെന്നാണ് വിമർശനം ഉയർന്നത്.‌ സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.നേരത്തെ, രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Related Posts

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ
Kerala

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
172
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ
Kerala

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

April 25, 2026
1.2k
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ
Kerala

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
40
മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

April 25, 2026
271
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
273
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

April 25, 2026
63
Next Post
ഷോലെ 50 വർഷം: സൗജന്യ സിനിമാ പ്രദർശനം

ഷോലെ 50 വർഷം: സൗജന്യ സിനിമാ പ്രദർശനം

Recent News

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
13
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

April 27, 2026
13
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

April 27, 2026
31
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

April 27, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025