• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ട്രാക്കര്‍മാർ പറഞ്ഞതിനേക്കാൾ അധികം! ‘ലക്കി ഭാസ്‍കർ’ ആദ്യ ദിന കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കൾ

ckmnews by ckmnews
November 1, 2024
in Entertainment
A A
ട്രാക്കര്‍മാർ പറഞ്ഞതിനേക്കാൾ അധികം! ‘ലക്കി ഭാസ്‍കർ’ ആദ്യ ദിന കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കൾ
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ ഏറ്റവും പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലക്കി ഭാസ്കര്‍. ബഹുഭാഷകളിലെത്തിയ, ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം റിലീസ് തലേന്ന് നടന്ന പ്രിവ്യൂ ഷോകളില്‍ നിന്ന് തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോകളിലെ പ്രേക്ഷകാഭിപ്രായവും പോസിറ്റീവ് ആയതോടെ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.ആഗോള തലത്തില്‍ ആദ്യ ദിനം ചിത്രം നേടിയത് 12.7 കോടിയാണെന്ന് നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് അറിയിക്കുന്നു. ട്രാക്കര്‍മാര്‍ പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന സംഖ്യയാണ് അത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 7.50 കോടി ആയിരുന്നു. ചിത്രത്തിന്‍റെ യുഎസ് കളക്ഷന്‍ സംബന്ധിച്ച് ദുല്‍ഖറിന്‍റെ നിര്‍മ്മാണ കമ്പനിയായ വേഫെററും റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. യുഎസില്‍ ചിത്രം ഒരു ലക്ഷം ഡോളര്‍ പിന്നിട്ടു എന്നായിരുന്നു അത്. അതായത് 84 ലക്ഷം രൂപ.തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്. വെങ്കി അറ്റ്ലൂരി രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.

Related Posts

ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹമുത്തം, പോസ്റ്റ് പങ്കുവെച്ച് മോഹൻലാൽ
Entertainment

ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹമുത്തം, പോസ്റ്റ് പങ്കുവെച്ച് മോഹൻലാൽ

August 19, 2025
180
‘പുരുഷന്മാരുടെ പേര് എഴുതിയ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ വന്നു…വിജയം ആഘോഷിക്കുന്നു’; മാലാ പാർവതി
Entertainment

‘പുരുഷന്മാരുടെ പേര് എഴുതിയ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ വന്നു…വിജയം ആഘോഷിക്കുന്നു’; മാലാ പാർവതി

August 15, 2025
107
ബോക്സ് ഓഫീസ് തൂക്കി കൂലി; ഞെട്ടിക്കുന്ന ബുക്കിം​ഗ്, ആദ്യദിന കളക്ഷൻ 151 കോടി
Entertainment

ബോക്സ് ഓഫീസ് തൂക്കി കൂലി; ഞെട്ടിക്കുന്ന ബുക്കിം​ഗ്, ആദ്യദിന കളക്ഷൻ 151 കോടി

August 15, 2025
125
രജനികാന്തിന്റെ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ‘കൂലി’ തിയറ്ററിലേക്ക്
Entertainment

രജനികാന്തിന്റെ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ‘കൂലി’ തിയറ്ററിലേക്ക്

August 13, 2025
92
‘കഷണ്ടിയുള്ളയാള്‍’, ‘ഉയരം കുറഞ്ഞയാള്‍’ എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല, രജനീകാന്തിനെതിരെ വിമര്‍ശനം
Entertainment

‘കഷണ്ടിയുള്ളയാള്‍’, ‘ഉയരം കുറഞ്ഞയാള്‍’ എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല, രജനീകാന്തിനെതിരെ വിമര്‍ശനം

August 12, 2025
204
നിവിന് ആശ്വാസിക്കാം; വഞ്ചനാ കേസിന് ഹൈക്കോടതിയുടെ സ്‌റ്റേ
Entertainment

നിവിന് ആശ്വാസിക്കാം; വഞ്ചനാ കേസിന് ഹൈക്കോടതിയുടെ സ്‌റ്റേ

August 12, 2025
39
Next Post
മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂർത്തിയാകാത്ത ഒരാൾ കസ്റ്റഡിയിൽ

മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂർത്തിയാകാത്ത ഒരാൾ കസ്റ്റഡിയിൽ

Recent News

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു

August 20, 2025
21
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം ചേളാരിയില്‍ 11കാരിക്ക് രോഗബാധ

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം ചേളാരിയില്‍ 11കാരിക്ക് രോഗബാധ

August 20, 2025
36
ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും

ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും

August 20, 2025
9
സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

August 20, 2025
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025