സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഗ്രീൻ അലേർട്ടായിരുന്നു. ഇത് ഇപ്പോൾ യെല്ലോ അലേർട്ടാക്കി മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് , കണ്ണൂർ ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് നിലവിൽ ഉള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.