മലപ്പുറം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. കരിമ്പുഴയിൽ ഇന്ന് രാവിലെ പത്തേ മുക്കാലോടെയായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.