• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം; ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി നൽകിയ ഭർത്താവിനോട് മദ്രാസ് ഹൈക്കോടതി

ckmnews by ckmnews
November 1, 2024
in Kerala
A A
ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം; ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി നൽകിയ ഭർത്താവിനോട് മദ്രാസ് ഹൈക്കോടതി
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: സ്വകാര്യത ഒരു മൗലികാവകാശമെന്നും അതിൽ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉൾക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകൾ കോടതിയ്ക്ക് സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി. മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നൽകിയ മൊബൈൽ കോൾ രേഖകൾ നിരസിച്ചു കൊണ്ടായിരുന്നു കോടതി വിധി. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.തെളിവുകൾ സ്വീകരിക്കുന്നതിന് ഇന്ത്യൻ കോടതികൾ ആരോപിക്കുന്ന കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇതിനു മുൻപ് ഇത്തരത്തിലുണ്ടായ കേസുകളും കോടതി ഉദ്ധരിച്ചു. 1984 ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം കുടുംബ കോടതികൾക്ക് അസ്വീകാര്യമായ തെളിവുകൾ സ്വീകരിക്കാൻ അനുവദിക്കുന്നു. കുടുംബ കോടതിക്ക് നൽകിയിട്ടുള്ള വിവേചനാധികാരം കോടതികൾക്ക് സ്വന്തം നിലയിൽ ഒഴിവാക്കലുകൾ വരുത്തുവാനും കഴിയില്ല. ക്രിമിനൽ കേസുകളിൽ നിയമവിരുദ്ധമായി ലഭിച്ച തെളിവുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 94-ാമത് റിപ്പോർട്ടും ജസ്റ്റിസ് സ്വാമിനാഥൻ പരാമർശിച്ചു.വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. പങ്കാളികൾക്ക് പരസ്‌പര വിശ്വാസവും ഉണ്ടായിരിക്കണം. ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. വിവാഹ ബന്ധത്തിൽ ആയിരിക്കവേ ഒരാൾ മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നത് ദാമ്പത്യ ജീവിതത്തിൻ്റെ ഘടനയെ നശിപ്പിക്കുന്നു.സ്ത്രീകൾക്കും അവരുടേതായ അവകാശങ്ങളുണ്ട്. സ്വകാര്യതാ അവകാശങ്ങൾ ലംഘിച്ച് ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഹർജി പരിഗണിക്കവെയാണ് കോടതി നീരിക്ഷണം.

Related Posts

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ
Crime

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
170
ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി
Kerala

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

November 21, 2026
281
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ
Crime

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

November 21, 2026
74
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
Kerala

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
23
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
204
സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും
Kerala

സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും

November 21, 2026
39
Next Post
കേരളപ്പിറവിയിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്; ‘വിവിയാന’ ഇന്നെത്തും

കേരളപ്പിറവിയിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്; 'വിവിയാന' ഇന്നെത്തും

Recent News

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 21, 2026
1
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

November 21, 2026
4
വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
7
അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

November 21, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025