കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ. 2016 മേയ് മുതൽ 2025 മാർച്ച് 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയിൽ എ.പി. അനിൽകുമാർ എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
കൊലപാതകക്കേസുകളിൽ 78 പേരെ ഇനിയും അറസ്റ്റ്ചെയ്യാനുണ്ട്. 476 പ്രതികളെ ശിക്ഷിച്ചു. കൊലപാതകക്കേസുകളിലെ പ്രതികൾക്ക് ശിക്ഷ ഇളവുനൽകി വിടുതൽചെയ്തിട്ടില്ലെന്നും ചട്ടങ്ങൾ അനുശാസിക്കുന്ന അവധി ആനുകൂല്യങ്ങൾ മാത്രമാണു നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.