• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമ്മദ് ‌നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

cntv team by cntv team
April 8, 2025
in UPDATES
A A
തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമ്മദ് ‌നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി
0
SHARES
394
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കേരളത്തെ ഞെട്ടിച്ച ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിഷാമിന് പരോൾ അനുവദിച്ചത്. നിഷാമിന്റെ ഭാര്യ നൽകിയ അപേക്ഷയിലാണ് കോടതി പരോൾ നൽകിയത്. മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് ഭാര്യ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചു. പോലീസ് റിപ്പോർട്ട് എതിരായതിനാലാണ് സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചത്. ഇതോടെ പരോളിനായി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീലാണ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്. പരോൾ അനുവദിച്ചെങ്കിലും ഇതിലെ വ്യവസ്ഥകൾ തീരുമാനിക്കേണ്ടത് ജയിൽവകുപ്പാണ്. നിലവിൽ മുഹമ്മദ് നിഷാം വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. പരോൾ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയിൽ അധികൃതർ ഇനി സർക്കാരിന് കൈമാറും. മുഹമ്മദ് നിഷാം നേരത്തെയും പരോൾ നേടി വിവിധസമയങ്ങളിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് വ്യവസായിയായ മുഹമ്മദ് നിഷാമിനെ കോടതി ശിക്ഷിച്ചത്. 2015 ജനുവരി 29-ന് തൃശ്ശൂർ ശോഭ സിറ്റിയിലായിരുന്നു സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. പിന്നാലെ ഹമ്മർ കാറിടിപ്പിച്ച് വീഴ്ത്തി. തുടർന്ന് വീണ്ടും ചന്ദ്രബോസിനെ മർദിക്കുകയും ചന്ദ്രബോസ് കൊല്ലപ്പെടുകയുമായിരുന്നു. ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുകയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചു. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

Related Posts

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു
UPDATES

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

July 24, 2026
413
നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ
UPDATES

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

July 24, 2026
399
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ
UPDATES

ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

July 24, 2026
55
ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.
UPDATES

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

July 24, 2026
55
പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി
UPDATES

പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി

July 24, 2026
19
പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
UPDATES

പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

July 24, 2026
93
Next Post
പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു ‘പ്രതിഷേധവുമായി ബന്ധുക്കള്‍

പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു 'പ്രതിഷേധവുമായി ബന്ധുക്കള്‍

Recent News

പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
263
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
6
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
15
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025