• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ: 1000 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള 105 വീടുകൾ‌; അഞ്ചാംഘട്ട പുനരധിവാസത്തിന് മുസ്‌ലിം ലീഗ്

cntv team by cntv team
April 8, 2025
in UPDATES
A A
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ: 1000 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള 105 വീടുകൾ‌; അഞ്ചാംഘട്ട പുനരധിവാസത്തിന് മുസ്‌ലിം ലീഗ്
0
SHARES
126
VIEWS
Share on WhatsappShare on Facebook

മുസ്‌ലിം ലീഗ് നടപ്പാക്കുന്ന മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോടാണ് ഭവന സമുച്ചയം നിർമിക്കുന്നത്. പത്തര ഏക്കർ ഭൂമിയിൽ 1000 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെ അഞ്ചാം ഘട്ടമാണ് ഭവന നിർമാണം.

കലക്‌ഷൻ സെന്റർ വഴി ശേഖരിച്ച 2 കോടി രൂപയോളം വരുന്ന ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നും വീട്ടുപകരണങ്ങളും ഫർണിച്ചറും ആദ്യഘട്ടത്തിൽ വിതരണം ചെയ്തു. പിന്നീട് സർക്കാർ പുറത്തിറക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട 691 കുടുംബങ്ങൾക്ക് പതിനയ്യായിരം രൂപ അടിയന്തര സഹായം വിതരണം ചെയ്തു. സ്ഥാപനങ്ങൾ പൂർണമായി നഷ്ടപ്പെട്ട 56 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകി. ടാക്സി ജീപ്പും ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും നഷ്ടപ്പെട്ടവർക്ക് അവ വാങ്ങി നൽകി. റമസാനിന് 691 കുടുംബങ്ങൾക്കും ജാതി, മത ഭേദമെന്യേ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.

പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നൽകാമെന്ന സർക്കാർ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടർന്ന് പാർട്ടി സ്വന്തം നിലയ്ക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നുവെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ. ബഷീർ എം.എൽ.എ, അംഗങ്ങളായ പി.കെ. ഫിറോസ്, പി. ഇസ്മയിൽ, ടി.പി.എം ജിഷാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts

കുന്നംകുളത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
UPDATES

കുന്നംകുളത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

July 27, 2025
ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു
UPDATES

ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

July 27, 2025
വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി
UPDATES

വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

July 27, 2025
വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
UPDATES

വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

July 27, 2025
സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിറോ മലബാര്‍സഭ
UPDATES

സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിറോ മലബാര്‍സഭ

July 27, 2025
പ്രണയം നടിച്ച് വിദ്യാർഥിനിയിൽനിന്ന്‌ 12 പവൻ തട്ടിയെടുത്തു, ബൈക്കും TVയും വാങ്ങി; യുവാക്കൾ അറസ്റ്റിൽ
UPDATES

പ്രണയം നടിച്ച് വിദ്യാർഥിനിയിൽനിന്ന്‌ 12 പവൻ തട്ടിയെടുത്തു, ബൈക്കും TVയും വാങ്ങി; യുവാക്കൾ അറസ്റ്റിൽ

July 27, 2025
Next Post
മലയാളി വീട്ടമ്മ ബ്രിട്ടനിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം മക്കൾക്കൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെ

മലയാളി വീട്ടമ്മ ബ്രിട്ടനിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം മക്കൾക്കൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെ

Recent News

കുന്നംകുളത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കുന്നംകുളത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

July 27, 2025
ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

July 27, 2025
വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

July 27, 2025
വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

July 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025