എടപ്പാള്‍:എസ്ഐആർ പിൻവലിക്കുക,മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ
എടപ്പാളിൽ നൈറ്റ് മാർച്ച് നടത്തി.ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കെഎസ്കെടിയു, സിഐടിയു,എഐകെഎസ്, എഐഡിഡബ്ല്യുഎ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവർ അണിനിരന്ന നൈറ്റ് മാർച്ച് നടത്തിയത്.നടുവട്ടം സെൻ്ററിൽ നിന്നാരംഭിച്ച മാർച്ച് എടപ്പാൾ ജങ്ഷനിൽ സമാപിച്ചു. വിവിധ വർഗ ബഹുജന സംഘടന നേതാക്കളായ ടി സത്യൻ, സി രാമകൃഷ്ണൻ, പി വിജയൻ, അഡ്വ. എം ബി ഫൈസൽ, ഇ രാജഗോപാൽ, വി വി കുഞ്ഞുമുഹമ്മദ്,എസ് സുജിത്ത്,കുമാരൻ എന്നിവർ പ്രസംഗിച്ചു.







