ചങ്ങരംകുളം
PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ പറ്റി കുട്ടികളുടെ സംശയങ്ങൾ പങ്കു വെക്കുകയും അതിൽ ചർച്ചകൾ നടന്നു.പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാഗതം പറഞ്ഞു.എച്ച് സി സതീഷ് ക്ലാസ് എടുത്തു.എച്ച്ഐ അനീന അരിത കർമ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു.മെമ്പർമാരായ നിഷ ധന്യ ഷബ്ന ഷാമില ഹൈറുനീഷ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സജന രാജീവ് സംസാരിച്ചു.അദ്ധ്യാപകരായ മീനാംബിക കെകെ ഷാലി തോമസ് എന്നിവർ കുട്ടികളെ അനുഗമിച്ചു.കുട്ടികളുടെ ആവശ്യങ്ങൾ അവർ ഉന്നയിക്കുകയും എത്രയും പെട്ടന്ന് തന്നെ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിക്കാം എന്ന് ഭരണ സമിതിയും ഉദ്യോഗസ്ഥരും കുട്ടികൾക്ക് ഉറപ്പ് നൽകി ഗ്രൂപ്പ് ലീഡർ ഷിറിൻ നന്ദി പറഞ്ഞു






