ചങ്ങരംകുളം :മൂക്കുതല അനിയൻ മാരാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.കാവുങ്ങൽ കല്ലാട്ട് മണികണ്ഠ കുറുപ്പ് ഉദ്ഘാടനം ചെയ്തു.മണലിയാർക്കാവ് ദേവീക്ഷേത്രം സെക്രട്ടറി ബാലകൃഷ്ണൻ നായർ പടിക്കൽ സ്വാഗതം പറഞ്ഞു. വിശ്വനാഥൻ നായർ കളരിക്കൽ അധ്യക്ഷത വഹിച്ചു,ക്ഷേത്രക്കമ്മിറ്റി ട്രഷറർ എം നന്ദകുമാർ,മാതൃസമിതി കൺവീനർ ഇന്ദിരാചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രക്കമ്മിറ്റി അംഗം എം പി വേലായുധൻ നന്ദി പറഞ്ഞു. വിവിധ പൂരാഘോഷ പ്രതിനിധികളും പങ്കെടുത്തു പ്രസംഗിച്ചു.











