• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

cntv team by cntv team
April 7, 2025
in UPDATES
A A
ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി
0
SHARES
262
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറിയിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലും കൈയിലും നിസാര പരുക്കുകളാണുള്ളത്. അതിനിടെ യുവാവ് കൊല്ലപ്പെട്ടതിൽ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധവുമായി രം​ഗത്തെത്തി. അലൻ്റെ അമ്മയുടെ ചികിത്സയ്ക്ക് പണം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നറിയിച്ച് മോർച്ചറിക്ക് മുന്നിലായിരുന്നു പ്രതിഷേധം. നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം ഉടൻ കൈമാറാൻ തീരുമാനമായി. അതേസമയം വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. അമ്മയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കണം, കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റ്മോർട്ടവുമായി സഹകരിക്കാതെയായിരുന്നു ബന്ധുകളുടെയും നാട്ടുകാരുടെയും പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥർ മോർച്ചറിക്ക് മുന്നിലെത്തും വരെ അനിശ്ചിത്വം തുടർന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബന്ധുക്കളുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. തീരുമാനങ്ങളിൽ തൃപ്തിയെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഏറ്റുവാങ്ങി സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ മലമ്പുഴ എം എൽ എയെ നാട്ടുകാർ തടഞ്ഞു. വനം വകുപ്പിൻ്റെ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് സി പി എം ഹർത്താൽ നടത്തി. ബി ജെ പിയും കോൺഗ്രസും സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി 3 കാട്ടാനകൾ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇന്നലെ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടും നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാത്തത് വനം വകുപ്പിൻ്റെ ഭാഗത്തെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം.മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്‍റെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്.

Related Posts

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍
UPDATES

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
48
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച
UPDATES

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
81
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും
UPDATES

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
80
‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍
UPDATES

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
283
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
UPDATES

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
171
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു
UPDATES

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
467
Next Post
പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്‍പനവിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്രം

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്‍പനവിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്രം

Recent News

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

June 1, 2026
54
താൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ, എതിരാളി ഡിഎംകെയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട

താൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ, എതിരാളി ഡിഎംകെയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട

June 1, 2026
39
കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

June 1, 2026
14
ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

June 1, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025