• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വരുംമണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത,​ മൂന്നിടത്ത് ഓറഞ്ച് അലർട്ട്

cntv team by cntv team
April 6, 2025
in Kerala
A A
വരുംമണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത,​ മൂന്നിടത്ത് ഓറഞ്ച് അലർട്ട്
0
SHARES
359
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം : അടുത്ത് മൂന്നുമണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൽ ആലപ്പുഴ, എറണാകുളം,​ പാലക്കാട് ജീല്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നുമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ ഇടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Posts

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

May 30, 2026
50
‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ
Kerala

‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

May 30, 2026
54
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

May 30, 2026
312
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ
Kerala

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ

May 30, 2026
60
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
147
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

May 30, 2026
15
Next Post
പഴയ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാകുമോ? 500 രൂപയുടേയും പത്ത് രൂപയുടേയും ‘പുതിയ’ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ

പഴയ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാകുമോ? 500 രൂപയുടേയും പത്ത് രൂപയുടേയും 'പുതിയ' നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ

Recent News

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
420
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
40
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
35
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

May 31, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025