മലപ്പുറത്ത് ലഹരിയിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവാവ് പൊലീസിന്റെ സഹായം തേടി. ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് താനൂർ പൊലീസ് സ്റ്റേഷനിൽ സഹയമഭ്യർത്ഥിച്ച് എത്തിയത്. ലഹരി തന്നെ നശിപ്പിച്ചു എന്നും ലഹരിയുടെ ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ അത് നിർത്തുക പ്രയാസകരമാണെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി.
ലഹരിയിൽ പെട്ടുപോയതാണ്. അത് കിട്ടാതായപ്പോൾ പ്രശ്നമായി. മാനസികമായി തളർന്നു എന്നും ലഹരി ഉപയോഗം തന്നെ നശിപ്പിച്ചു എന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പൊലീസ് യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. യുവാവിനെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ സൌകര്യങ്ങൾ നൽകുമെന്ന് താനൂർ ഡിവൈഎസ് പി ബോധവത്കരണത്തിനിടെ പറഞ്ഞു.
ലഹരി ഉപയോഗവും അതു മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിനാൽ പൊലീസ് വലിയ തരത്തിലുള്ള ബോധവത്കരണ പരിപാചികളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ലഹരിയിൽ നിന്ന് മോചനമാവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിലേക്കെത്തിയത്.