• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗർഭഛിദ്രത്തിന് സുകാന്ത് കൂടെപ്പോയില്ല; നടപടികൾ എളുപ്പമാക്കിയ ‘അജ്ഞാത യുവതി’യെ തേടി അന്വേഷണസംഘം

cntv team by cntv team
April 5, 2025
in UPDATES
A A
ഗർഭഛിദ്രത്തിന് സുകാന്ത് കൂടെപ്പോയില്ല; നടപടികൾ എളുപ്പമാക്കിയ ‘അജ്ഞാത യുവതി’യെ തേടി അന്വേഷണസംഘം
0
SHARES
497
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവന്തപുരത്ത് ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് സഹായിച്ച യുവതിയെ തിരഞ്ഞ് പൊലീസ്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ഗർഭഛിദ്രം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്‍റെ വിശദ അന്വേഷണത്തിലേക്ക് കടന്നതോടെയാണ് ഗര്‍ഭഛിദ്രത്തിന് പിന്നില്‍ മറ്റൊരു യുവതിയുടെ ഇടപെടല്‍ കൂടി രംഗത്തുവരുന്നത്. ഇവർ ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം.

2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും തമ്മിൽ പരിചയപ്പെടുന്നത്. 2024ൽ മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും യുവതിയുടെ ബാഗിൽനിന്നു കണ്ടെത്തിയിരുന്നു. 2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികള്‍ എന്നാണ് പരിചയപ്പെടുത്തിയത്. ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹക്ഷണക്കത്തും സുകാന്ത് വ്യാജമായി തയാറാക്കി ഹാജരാക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയിരുന്നില്ല. ഗർഭഛിദ്രം നടത്താൻ സുകാന്തിന്‍റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് ഐബി ഉദ്യോഗസ്ഥക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്നും പൊലീസ് കരുതുന്നു. ഈ യുവതി ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ ഇതാരാണെന്ന് കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

Related Posts

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

April 10, 2026
19
നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്

April 10, 2026
29
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം
UPDATES

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

April 10, 2026
65
മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍
UPDATES

മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍

April 10, 2026
26
പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി
UPDATES

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
247
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ
UPDATES

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
119
Next Post
‘മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായി ജീവിക്കാനാവില്ല’: വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

‘മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായി ജീവിക്കാനാവില്ല’: വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

Recent News

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

April 10, 2026
46
സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

April 10, 2026
60
സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്

April 10, 2026
22
‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

April 10, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025