• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

രണ്ട് തവണ വളകൾ പണയം വച്ച് 186000 രൂപ വാങ്ങി, മൂന്നാം തവണ പിടിവീണു; സ്വർണം പൂശിയ വളകളുമായെത്തിയ യുവാവ് പിടിയിൽ

cntv team by cntv team
April 4, 2025
in Crime
A A
രണ്ട് തവണ വളകൾ പണയം വച്ച് 186000 രൂപ വാങ്ങി, മൂന്നാം തവണ പിടിവീണു; സ്വർണം പൂശിയ വളകളുമായെത്തിയ യുവാവ് പിടിയിൽ
0
SHARES
388
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: സ്വർണം പൂശിയ വളകൾ തിരൂരിലുള്ള സ്ഥാപനത്തിൽ പണയം വച്ച് 1,86,000 രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മാന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശി ബിപിൻ ബേബിയാണ് (31) പിടിയിലായത്.കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പെരുമ്പാവൂരിൽ നിന്നും സ്വർണം പൂശിയ വളകൾ വാങ്ങി തിരൂരിലുള്ള സ്ഥാപനത്തിൽ രണ്ട് ഘട്ടങ്ങളിലായി പണയം വച്ച് പണം വാങ്ങുകയായിരുന്നു. വീണ്ടും പണയം വയ്ക്കാൻ വളയുമായി വന്നെങ്കിലും ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതി, പണം വാങ്ങിക്കാതെ തിരിച്ചു പോവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വളകൾ സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞത്.സ്ഥാപനത്തിന്‍റെ മാനേജർ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിയ്യൂർ പൊലീസിന്‍റെ നിർദേശ പ്രകാരം സ്ഥാപനത്തിൽ വന്നാൽ ചെക്ക് തരാം എന്ന് പറഞ്ഞ് പ്രതിയെ സ്ഥാപനത്തിലേക്ക് അതിവിദഗ്ധമായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ. വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ മിഥുൻ, സബ് ഇൻസ്പെക്ടർമാരായ ന്യുഹ്മാൻ, ജയൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ജോമോൻ, സിവിൽ പൊലീസ് ഓഫീസർ ടോമി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related Posts

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
19
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
335
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
46
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
771
ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
221
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
905
Next Post
റെയ്‌ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു,​ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലും പരിശോധന തുടരുന്നു

റെയ്‌ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു,​ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലും പരിശോധന തുടരുന്നു

Recent News

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
293
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
42
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
125
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
353
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025