എടപ്പാൾ: എടപ്പാളിലെ പ്രവാസി കൂട്ടായ്മയായ”ഇമ”പെരുന്നാളിനോടനുബന്ധിച്ച് ദുബൈ റാഷിദിയാ പാർക്കിൽ ഈദ് സംഗമം നടത്തി.ഫോറം ഗ്രൂപ്പ് ചെയർമാൻ ടി.വി സിദ്ധീഖ് ഉത്ഘാടനം ചെയ്തു. ത്വൽഹത്ത് ഫോറം അധ്യക്ഷനായി.സംഗമത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ സ്പോർട്ട്സ് കൗൺസിൽ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായ “ലഹരിക്കെതിരെ എന്റെ ഗോൾ “എന്ന പരിപാടി സംഘടിപ്പിച്ചു.സക്കീർ ഹുസൈൻ,ഉബൈദ് വി.കെ,അബു ലൈസ്, ശറഫു എടപ്പാൾ ,ഷഫീൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കായിക മൽസരങ്ങൾ അരങ്ങേറി.കമ്പവലിയിൽ തലമുണ്ട ടീം ട്രോഫി കരസ്ഥമാക്കി.സംഗമത്തിന് നാസർ , കമ്മു, നൗഫൽ ,ബഷീർ കെ.ടി.എസ് ,സുൽഫീക്കർ,ഷബീർ ഓൾഡ് ബ്ലോക്ക് ,സുധീർ,ജൈസൽ,ഇക്ബാൽ,റൗഫ്,നൗഷാദ്,ഷബീർ തലമുണ്ട തുടങ്ങിയവർ നേത്രത്വം നൽകി.