• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം; വി. ശിവൻകുട്ടി

cntv team by cntv team
March 31, 2025
in UPDATES
A A
വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം; വി. ശിവൻകുട്ടി
0
SHARES
441
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് വിമർശനം. കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങൾ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണം. ആശ കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ, ഇൻസെന്റീവ് നൽകുന്നതിൽ 60% കേന്ദ്രവും 40% സംസ്ഥാനവും ഫണ്ട് നൽകുന്നു.3,000 രൂപയായി നിശ്ചയിച്ച ഫിക്സഡ് ഇൻസെന്റീവ് തുകയിൽ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. കൂടാതെ, കേരള സർക്കാർ 7,000 രൂപയുടെ ഓണറേറിയം കൂടി നൽകുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം അല്ലാതെ, കേന്ദ്രം പങ്ക് നൽകുന്ന ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന ആവശ്യം സമരക്കാർ പറയുന്നില്ല. ഇത് ഇരട്ടത്താപ്പാണ്. ആശാവർക്കർമാർക്കായി ഓണറേറിയം ആദ്യമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ സർക്കാരാണ്. യു ഡി എഫ് സർക്കാരിന്റെ കാലയളവിൽ 1,000 രൂപ മാത്രമായിരുന്നു പ്രതിമാസ ഓണറേറിയം. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 7,000 രൂപയായി വർദ്ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. ആശാവർക്കർമാർക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകൾ പ്രകാരം, ജോലിചെയ്യുന്ന ആശാവർക്കർമാർക്ക് ടെലഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ വരെ ലഭ്യമാണ്, അതിൽ 10,000 രൂപ സംസ്ഥാന വിഹിതമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Related Posts

കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെമാല കവർന്നു’പ്രതിക്കായി അന്വേഷണം തുടങ്ങി
UPDATES

കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെമാല കവർന്നു’പ്രതിക്കായി അന്വേഷണം തുടങ്ങി

November 29, 2025
77
എരമംഗലം താഴത്തേൽപടി സ്വദേശി തമ്പാത്ത് പത്മനാഭൻ നിര്യാതനായി
UPDATES

എരമംഗലം താഴത്തേൽപടി സ്വദേശി തമ്പാത്ത് പത്മനാഭൻ നിര്യാതനായി

November 29, 2025
20
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കി; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി അതിജീവിത, ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം
UPDATES

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

November 28, 2025
93
ചങ്ങരംകുളം മൂക്കുതല മാക്കാലി കാക്കശ്ശേരി തമ്പി ഭാര്യ ഓമന തമ്പി നിര്യാതയായി
UPDATES

ചങ്ങരംകുളം മൂക്കുതല മാക്കാലി കാക്കശ്ശേരി തമ്പി ഭാര്യ ഓമന തമ്പി നിര്യാതയായി

November 28, 2025
130
നവീകരിച്ച പാവിട്ടപ്പുറംഅസ്സബാഹ് അറബിക് കോളേജ് ഗേറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

നവീകരിച്ച പാവിട്ടപ്പുറംഅസ്സബാഹ് അറബിക് കോളേജ് ഗേറ്റ് ഉദ്ഘാടനം ചെയ്തു

November 28, 2025
71
മികച്ച ഭരണവും, മികച്ച സ്ഥാനാർത്ഥികളും വട്ടംകുളത്ത് യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടും
UPDATES

മികച്ച ഭരണവും, മികച്ച സ്ഥാനാർത്ഥികളും വട്ടംകുളത്ത് യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടും

November 28, 2025
55
Next Post
ശബരിമല നട നാളെ തുറക്കും; ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും, തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം;

ശബരിമല നട നാളെ തുറക്കും; ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും, തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം;

Recent News

കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെമാല കവർന്നു’പ്രതിക്കായി അന്വേഷണം തുടങ്ങി

കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെമാല കവർന്നു’പ്രതിക്കായി അന്വേഷണം തുടങ്ങി

November 29, 2025
77
എരമംഗലം താഴത്തേൽപടി സ്വദേശി തമ്പാത്ത് പത്മനാഭൻ നിര്യാതനായി

എരമംഗലം താഴത്തേൽപടി സ്വദേശി തമ്പാത്ത് പത്മനാഭൻ നിര്യാതനായി

November 29, 2025
20
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

November 28, 2025
53
കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

November 28, 2025
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025