• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഫസ്റ്റ് ഷോ കഴിഞ്ഞതേ ഉള്ളു, റിലീസിന് പിന്നാലെ എമ്പുരാൻ ചോർന്നു; വ്യാജപതിപ്പുകൾ ഓൺലൈനിൽ

cntv team by cntv team
March 27, 2025
in Entertainment
A A
ഫസ്റ്റ് ഷോ കഴിഞ്ഞതേ ഉള്ളു, റിലീസിന് പിന്നാലെ എമ്പുരാൻ ചോർന്നു; വ്യാജപതിപ്പുകൾ ഓൺലൈനിൽ
0
SHARES
423
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. സിനിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞു മണിക്കൂറുകൾ പൂർത്തിയാകും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്റും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതാദ്യമായല്ല തിയേറ്ററിൽ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വ്യാജ പതിപ്പ് പ്രചരണം ഫലപ്രദമായി തടയാനാകുന്നില്ലെന്നാണ് എമ്പുരാൻ സിനിമയുടെ പതിപ്പ് പുറത്തിറങ്ങിയതോടെ വ്യക്തമാകുന്നത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എമ്പുരാൻ സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിച്ചത്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും എമ്പുരാൻ തരംഗമാണ് ഉണ്ടാക്കിയത്. അടുത്ത ദിവസങ്ങളിലായി സിനിമയുടെ നിരവധി ഷോകളാണ് തിയേറ്ററുകളിൽ ബുക്ക് ആയിരിക്കുന്നത്. അതിനിടയിലാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

Related Posts

‘ഭരതനാട്യം 3’ പ്രഖ്യാപിച്ചു; ‘രാസലീല’ ഒരുങ്ങുന്നത് ഹൊറർ- കോമഡി ജോണറിൽ
Entertainment

‘ഭരതനാട്യം 3’ പ്രഖ്യാപിച്ചു; ‘രാസലീല’ ഒരുങ്ങുന്നത് ഹൊറർ- കോമഡി ജോണറിൽ

June 29, 2026
56
നസ്‌ലെൻ ചിത്രം മോളിവുഡ് ടൈംസ് ഒടിടിയിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു
Entertainment

നസ്‌ലെൻ ചിത്രം മോളിവുഡ് ടൈംസ് ഒടിടിയിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു

June 27, 2026
65
സാമ്പത്തിക തർക്കം; ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് ഹൈക്കോടതി
Entertainment

സാമ്പത്തിക തർക്കം; ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് ഹൈക്കോടതി

June 24, 2026
324
‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ
Entertainment

‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ

June 22, 2026
267
സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്
Entertainment

സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

June 18, 2026
96
സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ
Entertainment

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ

June 11, 2026
398
Next Post
സംസ്ഥാനത്ത് ഉയർന്ന ചൂട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

സംസ്ഥാനത്ത് ഉയർന്ന ചൂട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

Recent News

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
76
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
35
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
24
റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

July 7, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025