• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഊബറിനും ഒലയ്ക്കും എതിരാളി; സഹകരണ മേഖലയില്‍ കേന്ദ്രത്തിന്റെ ഓൺലൈന്‍‌ ടാക്സി വരുന്നു

cntv team by cntv team
March 27, 2025
in Kerala
A A
ഊബറിനും ഒലയ്ക്കും എതിരാളി; സഹകരണ മേഖലയില്‍  കേന്ദ്രത്തിന്റെ ഓൺലൈന്‍‌ ടാക്സി വരുന്നു
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓല, ഉബർ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ടാക്സി ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കുമായി സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ് സേവനമായ ‘സഹ്കർ ടാക്സി’ കേന്ദ്രസർക്കാർ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇടനിലക്കാരില്ലാതെ സഹകരണ സ്ഥാപനങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവ സഹ്കർ ടാക്സിയിൽ രജിസ്റ്റർ ചെയ്യാവുന്ന നിലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കേന്ദ്ര സഹകരണ വകുപ്പിന് കീഴിലാണ് പുതിയ പദ്ധതി. മൂന്നര വർഷമായി കേന്ദ്രസർക്കാർ ഇതിൻ്റെ പണിപ്പുരയിലായിരുന്നു. ഓല, ഊബർ അടക്കമുള്ള പ്ലാറ്റ്ഫോമുകൾക്കെതിരെ പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. ഐഫോൺ ഉപയോഗിച്ചും ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചും യാത്ര ബുക്ക് ചെയ്യുന്നവർക്ക് വ്യത്യസ്ത യാത്രാനിരക്കുകൾ ലഭിക്കുന്നുവെന്ന പരാതിയിൽ കേന്ദ്ര ഉപഭോക്തൃ കമ്മീഷൻ ഇരു കമ്പനികൾക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ പരാതി അടിസ്ഥാന രഹിതമെന്നാണ് ഇരു കമ്പനികളും പ്രതികരിച്ചത്. നേരത്തെ സംസ്ഥാന സർക്കാർ കേരളത്തിൽ സവാരി ആപ്പ് എന്ന പേരിൽ സമാനമായ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. 2022 ഓഗസ്റ്റ് 17 ന് നിലവിൽ വന്ന ആപ്പ് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പിന്തുണ ലഭിക്കാതെ വന്നതോടെ പരാജയപ്പെടുകയായിരുന്നു. ഡ്രൈവർമാരടക്കം ആപ്പിനും ഈ പദ്ധതിക്കുമെതിരെ നിരവധി പരാതികൾ രേഖപ്പെടുത്തിയിരുന്നു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
128
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
14
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
385
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
135
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
154
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 14.29 കോടി അനുവദിച്ചു

സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 14.29 കോടി അനുവദിച്ചു

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
25
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
23
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
62
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025