ദീപങ്ങളുടെ ഉത്സവം നാട് ആഘോഷിക്കവെ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവമാണ് ദീപാവലി. കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഇന്ന് തന്നെയാണ് ദീപാവലി ആഘോഷിക്കുന്നത്. സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വെളിച്ചം നിറതക്കുന്നതാകട്ടെ ദീപാവലി ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദീപാവലി ആശംസ
പ്രകാശത്തിന്‍റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.
undefined
ഒടുവിൽ തടസ്സം നീങ്ങി; കൊല്ലത്ത് നിന്നും ഇനിയും 12 റേക്കുള്ള മെമു, എറണാകുളത്തേക്കും തലസ്ഥാനത്തേക്കും ഓടിത്തുടങ്ങും
ഗവർണറുടെ ദീപാവലി ആശംസ
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു. ‘ആഘോഷത്തിന്‍റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്‌നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെ’. – ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.
സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രകാശമാകട്ടെ ഇത്തവണത്തെ ദീപാവലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശംസിച്ചു. ‘ഏവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു’ എന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ദീപാവലി ആശംസ.
പരസ്പരം മധുരം കൈമാറിയും മൺ ചിരാതുകളിൽ ദീപം തെളിച്ചും പടക്കങ്ങൾ പൊട്ടിച്ചുമാണ് രാജ്യമാകെ ദീപാവലി ആഘോഷിക്കുന്നത്. രാവണനെ വധിച്ച് രാമൻ സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്‍റെ ആഘോഷമാണ് ദീപാവലി എന്ന് ഐതിഹ്യമുണ്ട്. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയിലേയ്ക്കുള്ള രാമന്‍റെ തിരിച്ചുവരവാണിത്.
ദീപാവലി ആഘോഷവേളയിൽ സുരക്ഷാ മുൻകരുതൽ നിർബന്ധമായും പാലിക്കണമെന്ന് അഗ്നിരക്ഷാസേന ഓർമിപ്പിച്ചു. പടക്കം പൊട്ടിക്കുമ്പോഴുള്ള അപകട സാധ്യത മുൻകൂട്ടിക്കണ്ട് അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ വെള്ളം സമീപത്തു കരുതണം, പടക്കത്തിന് തീകൊളുത്തുമ്പോൾ സുരക്ഷിത അകലം പാലിക്കണം എന്നും അഗ്നിരക്ഷാസേന ഓർമിപ്പിച്ചു
മുതിർന്നവരുടെ സാന്നിധ്യത്തിലേ കുട്ടികൾ പടക്കം പൊട്ടിക്കാൻ പാടുള്ളു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് പടക്കം കൂട്ടിയിടരുത്. പടക്കം കൊളുത്തി റോഡിൽ വലിച്ചെറിയാൻ പാടില്ല. 125 ഡെസിബെല്ലിന് മുകളിൽ ശബ്ദമുള്ളവ പൊട്ടിക്കരുത്. ആശുപത്രി, സ്കൂൾ, ഹോസ്റ്റൽ, ആൾക്കൂട്ടം എന്നിവിടങ്ങളിൽ പടക്കം പൊട്ടിക്കരുതെന്നും നിർദേശമുണ്ട്