തൃത്താല: തന്റെ ശിഷ്യരെ ഉത്സാഹശീലത്തോടെ നല്ല അറിവ് നേടാനും, മനസ്സിൽ നന്മ വളർത്തി സമൂഹത്തിന് പ്രയോജനമുള്ള വ്യക്തികളാക്കി മാറ്റുന്നതിനായി പ്രയത്നിക്കുകയും തന്റെ അധ്യാപന കാലം ഒരു ദേശത്തിന് സമർപ്പിക്കുകയും ചെയ്ത ചന്ദ്രിക ടീച്ചറെ ബിജെപി കോക്കാട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുപൂർണിമ ദിനത്തിൽ ആദരിച്ചു.പട്ടിത്തറ പഞ്ചായത്തിലെ കോക്കാട് ഇരുപതാം വാർഡിൽ താമസിക്കുന്ന ടീച്ചർ
വട്ടേനാട് സ്കൂളിലെ മുൻ പ്രധാനാധ്യാപികയാണ്. ചടങ്ങിൽ കോക്കാട് ബൂത്ത് കമ്മറ്റി പ്രസിഡന്റ് പ്രവീൺ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു.മോഹനൻ വേങ്ങശ്ശേരി,മണികണ്ഠൻ കോക്കാട്, വിനീത് കുന്നതാഴത്ത്,ഷബിൻ കോട്ടായത്ത്, ഷിബിൻ കോക്കാട്, ലിബു കോക്കാട്
എന്നിവർ പങ്കെടുത്തു സംസാരിച്ചു.