എടപ്പാള്‍:ഗുരുപൂർണ്ണിമയോടനുബന്ധിച്ച് ബിജെപി ആനക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കളമെഴുത്ത് കലാകാരൻ ടി കെ പ്രഭാകരകുറുപ്പിനെ ബിജെപി മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് ആദരിച്ചു.കാലങ്ങളായി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ദേവി ദേവൻ മാരുടെ രൂപം മനോഹരമായി വരക്കുന്നത് പ്രഭാകരകുറുപ്പാണ്.അദ്ദേഹത്തിന്റെ മകൻ അഖിലും ഇതേ മേഖലയിൽ കഴിവ് തെളിയിച്ച ആളാണ്.നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ബിജെപി കപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി,വൈസ് പ്രസിഡന്റ് വിഷ്ണു മണ്ഡലം സെക്രട്ടറി ദിനേശ്കുമാർ കെ, അനിൽ കുമാർ എം, രതീഷ് ബൈജു,വീരമണി കുമ്പിടി,പ്രകാശൻ, കുട്ടൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.