ചങ്ങരംകുളം:ആലംകോട് നാലാം വാർഡിൽ അട്ടേ കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡില്‍ വാഴ വെച്ച് നാട്ടുകാരുടെ പ്രതിഷേധം.കഴിഞ്ഞ ഏതാനും മാസങ്ങളായി ഗ്യാസ് പൈപ്പ് ലൈനിന് വേണ്ടി ചാല് കീറിയത് വേണ്ട രീതിയിൽ മൂടാത്തത് കാരണം വലിയ പ്രയാസമാണ് നാട്ടുകാർക്ക്
നേരിടുന്നത്.സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്ന് പോവുന്ന റോഡിലാണ് പ്രദേശവാസികൾ വാഴയും, ചേമ്പും നട്ട് പ്രതിഷേധിച്ചത്.പലവട്ടം ഉത്തരവാദിത്തപ്പെട്ടവരോട് പരാതി പറഞ്ഞിട്ടും വേണ്ട നടപടി ഉണ്ടായില്ലെന്നും ആറ് മാസത്തിലതികമായി ജൽ ജീവൻ്റെ പൈപ്പ് പൊട്ടിയത് ശെരിയാക്കാതെ അതിന് മുകളിൽ ടാറിംഗ് നടത്തുകയും അവിടെ വെള്ളം പാഴായി കൊണ്ടിരിക്കുന്നതും തുടരുന്നതായും പ്രദേശവാസികൾക്ക് പരാതിയുണ്ട്.