• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലോക കപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്ക് ജയം

cntv team by cntv team
March 22, 2025
in Sports
A A
ലോക കപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്ക് ജയം
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2026-നുള്ള ലോക കപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്. യുറുഗ്വായുടെ ഭാഗത്ത് നിന്നും പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് വലത് മൂലയിലേക്ക് ലക്ഷ്യം വെച്ചുള്ള വലത് കാല്‍ ഷോട്ട് യുറുഗ്വായ് കീപ്പര്‍ സെര്‍ജിയോ റോഷറ്റിനെ കടന്ന് വലയില്‍ പതിച്ചു.മത്സരം തുടങ്ങി ആദ്യ മിനുട്ടുകളില്‍ തന്നെ ഇരുടീമുകളും ഗോള്‍ നേടാനുള്ള ശ്രമത്തിലായിരുന്നു. മൂന്നാം മിനിറ്റില്‍ യുറുഗ്വായുടെ നാന്റസ് തൊടുത്ത ക്രോസ് അര്‍ജന്റീന കീപ്പര്‍ മാര്‍ട്ടിനസ് പിടിച്ചെടുത്തു. 12-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിന്റെ ബോക്‌സിന് വെളിയില്‍ നിന്നുള്ള ഷോട്ട് ലക്ഷ്യമില്ലാതെ പാഞ്ഞുപോയി. 26-ാം മിനിറ്റില്‍ വീണ്ടും യുറുഗ്വായുടെ ഗോള്‍ ശ്രമം. ഡി അറാസ്‌കേറ്റ തൊടുത്ത ഫ്രീകിക്ക് മാര്‍ട്ടിനസിന്റെ കൈകളിലൊതുങ്ങി. തൊട്ടുപിന്നാലെ 27-ാം മിനിറ്റില്‍ യുറുഗ്വായുടെ ഗോള്‍മുഖത്ത് അര്‍ജന്റീനയുടെ ഗോള്‍ ശ്രമം. ബോക്‌സിലേക്ക് കടന്നുകയറി അല്‍വാരസ് വലതുകാല് കൊണ്ട് എടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. 33-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ കീപ്പര്‍ മാര്‍ട്ടിനെസിന്റെ സുന്ദരമായ ഡൈവിങ് സേവ് കണ്ടു. ഇത്തവണയും ഡി അറാസ്‌കേറ്റയുടെ ഷോട്ടാണ് മാര്‍ട്ടിനസ് പിടിച്ചെടുത്തത്.43-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്നുള്ള സിമിയോണിയുടെ അപകടകരമായ ക്രോസ് യുറൂഗ്വായുടെ കീപ്പര്‍ തടഞ്ഞിട്ടത് എന്‍സോ ഫെര്‍ണാണ്ടസിന്റെ മുമ്പിലേക്കായിരുന്നു. ഓടിയെത്തിയ എന്‍സോ ഫെര്‍ണാണ്ടസ് ഷോട്ട് ഉതിര്‍ത്തെങ്കിലും പ്രതിരോധനിര തടഞ്ഞു. 49-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് സുവര്‍ണാവസരം. അല്‍വാരസ് അല്‍മാഡക്ക് നല്‍കിയ പാസില്‍ സമയം ഒട്ടും പാഴാക്കാതെ അല്‍മാഡ കാല്‍വെച്ചെങ്കിലും സെര്‍ജിയോ റോഷറ്റ് പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു.

Related Posts

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ
Sports

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
34
അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ
Sports

അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ

June 17, 2026
156
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു
Sports

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

June 16, 2026
117
വേൾഡ് കപ്പിൽ സ്പെയിൻ ഇന്ന് കേപ് വെർദെയ്ക്കെതിരേ
Sports

വേൾഡ് കപ്പിൽ സ്പെയിൻ ഇന്ന് കേപ് വെർദെയ്ക്കെതിരേ

June 15, 2026
113
ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ
International

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ

June 13, 2026
66
ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
Sports

ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

June 12, 2026
23
Next Post
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ; സുപ്രിം കോടതി നിയോഗിച്ച പുതിയ മേൽനോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ; സുപ്രിം കോടതി നിയോഗിച്ച പുതിയ മേൽനോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്

Recent News

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
130
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
27
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
9
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025