ചങ്ങരംകുളം:ഉറങ്ങി കിടന്ന 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 58 വയസുകാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങരംകുളം മൂക്കുതല സ്വദേശി ദാസന്‍ ആണ് അറസ്റ്റിലായത്.രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന് പുറകിലെ വാതില്‍ തുറന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.പെണ്‍കുട്ടി ഭഹളം വച്ചതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ പെണ്‍കുട്ടി ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതില്‍ പോക്സോ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു