• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റാപ്പിഡ് റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

cntv team by cntv team
February 14, 2026
in Kerala
A A
റാപ്പിഡ് റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. വിശദ പദ്ധതി റിപോര്‍ട്ട് തയാറാക്കുന്നതിനുള്ള ഫണ്ടിനും കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കുമാണ് മുഖ്യമന്ത്രി കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സില്‍വര്‍ ലൈനിന് പകരം ആര്‍ആര്‍ടിഎസ് അഥവ റാപ്പിഡ് റയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ബജറ്റിലും പ്രഖ്യാപനമുണ്ടായി. ഡല്‍ഹി – മീററ്റ് പാതയുടെ മാതൃകയിലാണ് കേരളം റാപ്പിഡ് റെയില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി അതിവേഗ റെയിലിന്റെ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുകയാണ്. സംസ്ഥാനത്ത് റാപ്പിഡ് റെയില്‍ നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് കൊച്ചിയില്‍ സെപ്റ്റംബറില്‍ നടന്ന അര്‍ബണ്‍ കോണ്‍ക്ലേവില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി ഓര്‍മിച്ചാണ് റാപ്പിഡ് റെയിലിന് അനുമതി തേടിയുള്ള മുഖ്യമന്ത്രിയുടെ കത്ത്. കൊച്ചിയില്‍ മെട്രോയുള്ളത് തിരുവനന്തപുരത്തും കോഴിക്കോടും വരാന്‍ പോകുന്ന മെട്രോകളും റാപ്പിഡ് റയിലുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കുന്നത്. സാധ്യതാ പഠനം നടത്താനും കേരളത്തിനായി റാപ്പിഡ് റയില്‍ ശൃംഖല രൂപീകരിക്കുമുള്ള സഹായമാണ് സര്‍ക്കാര്‍ തേടിയിരിക്കുന്നത്. സാധ്യത പഠനത്തിനൊപ്പം ഡിപിആര്‍ കൂടി തയാറാക്കാനാണ് സംസ്ഥാനം കേന്ദ്രത്തിന്റെ പിന്‍തുണ ആവശ്യപ്പെടുന്നത്. റാപ്പിഡ് റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ നഗരകാര്യ മന്ത്രാലയം സാമ്പത്തിക സഹായം നല്‍കാറുണ്ട്. അതുകൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. 20 ശതാനം കേന്ദ്രസഹായത്തോടെയും 20 ശതമാനം സംസ്ഥാന ഫണ്ടുമാണ് പദ്ധതിക്ക് ഉപയോഗിക്കുക. 60 ശതമാനം തുക വായ്പയിലൂടെയും കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു ഘട്ടമായുള്ള റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന ഇ ശ്രീധരന്റെ വിമര്‍ശനം തള്ളിയാണ് സര്‍ക്കാര്‍ പദ്ധതി റാപ്പിഡ് റെയില്‍ പ്രഖ്യാപിച്ചത് .ശ്രീധരന്‍ മുന്നോട്ട് വെച്ച് അതിവേഗ റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല എന്നതാണ് ഇതിലൂടെ നല്‍കുന്ന സന്ദേശം.

Related Posts

ആറുവയസുകാരി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി; എളമക്കരയിൽ അച്ഛനും മകളും മരിച്ചതിൽ നിർണായക വിവരങ്ങൾ പുറത്ത്
Kerala

ആറുവയസുകാരി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി; എളമക്കരയിൽ അച്ഛനും മകളും മരിച്ചതിൽ നിർണായക വിവരങ്ങൾ പുറത്ത്

February 14, 2026
477
നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്
Kerala

നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

February 14, 2026
40
വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത്  ഇന്ന് പവൻവില 1,920 രൂപ കൂടി
Kerala

വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത് ഇന്ന് പവൻവില 1,920 രൂപ കൂടി

February 14, 2026
31
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
Kerala

ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

February 13, 2026
55
തൃശൂർ പൂരം കലക്കൽ വിവാദം: ‘പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ല’; ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്
Kerala

തൃശൂർ പൂരം കലക്കൽ വിവാദം: ‘പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ല’; ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്

February 13, 2026
22
ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ
Kerala

ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ

February 13, 2026
134

Recent News

റാപ്പിഡ് റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

റാപ്പിഡ് റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

February 14, 2026
11
ആറുവയസുകാരി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി; എളമക്കരയിൽ അച്ഛനും മകളും മരിച്ചതിൽ നിർണായക വിവരങ്ങൾ പുറത്ത്

ആറുവയസുകാരി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി; എളമക്കരയിൽ അച്ഛനും മകളും മരിച്ചതിൽ നിർണായക വിവരങ്ങൾ പുറത്ത്

February 14, 2026
477
നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

February 14, 2026
40
വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത്  ഇന്ന് പവൻവില 1,920 രൂപ കൂടി

വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത് ഇന്ന് പവൻവില 1,920 രൂപ കൂടി

February 14, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025