• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രധാമന്ത്രി മോദിയുടെ വിമാനം പറന്നിറങ്ങിയത് ദേശീയപാതയിൽ, രചിച്ചത് പുതുചരിത്രം

cntv team by cntv team
February 14, 2026
in Kerala
A A
പ്രധാമന്ത്രി മോദിയുടെ വിമാനം പറന്നിറങ്ങിയത് ദേശീയപാതയിൽ, രചിച്ചത് പുതുചരിത്രം
0
SHARES
241
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗോഹട്ടി: അസമിൽ പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ഇഎൽഎഫ്) സൗകര്യം ഒരുക്കിയിരിക്കുന്ന അസമിലെ മൊറാനിലെ ദേശീയപാത 37ൽ സി130 ജെ വിമാനത്തിൽ അദ്ദേഹം പറന്നിറങ്ങുകയായിരുന്നു. 4.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സൗകര്യം അദ്ദേഹം ഉദ്ഘാടനവുംചെയ്തു. ചബുവ എയർഫീൽഡിൽ നിന്നാണ് അദ്ദേഹത്തിന്റെ വിമാനം പറന്നുയർന്നത്. അടുത്തുതന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി അസമിലെത്തിയത്. 100 കോടി രൂപ ചെലവിലാണ് ഇഎൽഎഫ് നിർമ്മിച്ചത്. ഇത് രാജ്യത്തിന്റെ പ്രതിരോധ,ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. അടിയന്തര ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾക്കും യാത്രാ,ചരക്ക് വിമാനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇഎൽഎഫ്. 40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. അവശ്യഘട്ടങ്ങളിൽ വിമാനത്താവളത്തിന് ബദലായി പ്രവർത്തികയും ചെയ്യും. തേജസ്, സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരത്തി ഇന്ത്യൻ വ്യോമസേനയുടെ 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനവും പ്രധാനമന്ത്രി വീക്ഷിച്ചു. തുടർന്ന് ഗോഹട്ടിയെയും നോർത്ത് ഗോഹട്ടിയെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള തന്ത്രപ്രധാന പാലത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.ബംഗോറയിൽ ഐ ഐ എം ഗോഹട്ടിയുടെ താത്കാലിക കാമ്പസ് ഉദ്ഘാടനം ചെയ്ത മോദി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസുകളുടെ ഫ്ളാഗ് ഓഫ് കർമവും നിർവഹിച്ചു. വൻ ജനാവലിയാണ് ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നത്.

Related Posts

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ
Kerala

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

April 8, 2026
150
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം
Kerala

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

April 8, 2026
181
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്
Kerala

കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

April 8, 2026
265
മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Kerala

മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 8, 2026
448
‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ
Kerala

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ

April 8, 2026
151
ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും
Kerala

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

April 8, 2026
43
Next Post
ആദിത്യയുടെ ഇൻസ്റ്റഗ്രാമിൽ നിഗൂഢത ഏറുന്നു; ‘ബ്ലാക്ക് വെനം’ പേജിലെ എല്ലാ അംഗങ്ങളും അൺഫോളോ ചെയ്തു

ആദിത്യയുടെ ഇൻസ്റ്റഗ്രാമിൽ നിഗൂഢത ഏറുന്നു; 'ബ്ലാക്ക് വെനം' പേജിലെ എല്ലാ അംഗങ്ങളും അൺഫോളോ ചെയ്തു

Recent News

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

April 8, 2026
150
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

April 8, 2026
181
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

April 8, 2026
265
മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 8, 2026
448
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025