• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍

cntv team by cntv team
March 17, 2025
in National
A A
ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍
0
SHARES
499
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള ശവകുടീരം നീക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി.) ബജ്‌റംഗ്ദളും ആവശ്യപ്പെട്ടു. ശവകുടീരം നീക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ‘കര്‍സേവ’ നടത്തുമെന്ന് ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും ഭീഷണിപ്പെടുത്തി.നിയമപരമായ മാര്‍ഗങ്ങളിലൂടെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുമെന്ന് ഈ സംഘടനകള്‍ അറിയിച്ചു. ഹിന്ദുക്കളുടെ മേലുണ്ടായിരുന്ന ‘നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിന്റെയും അതിക്രമങ്ങളുടെയും അടിമത്തത്തിന്റെയും’ പ്രതീകമാണ് ഈ ശവകുടീരമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

ശവകുടീരം നീക്കണമെന്ന മന്ത്രി നിതേഷ് റാണെയുടെയും മുന്‍ പാര്‍ലമെന്റ് അംഗം നവനീത് റാണയുടെയും ആവശ്യത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും പിന്തുണച്ചിരുന്നു. എന്നാല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന സ്ഥലമായതിനാല്‍ ഏത് നടപടിയും നിയമപരമായ ചട്ടക്കൂടിന് അനുസൃതമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ ഓഫീസുകള്‍ക്ക് പുറത്ത് ബജ്‌റംഗ്ദളും വിഎച്ച്പിയും പ്രതിഷേധ പ്രകടനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിതിഷേധസമരം പിന്‍വലിച്ചു.

ഇതിനിടെ ശവകുടീരത്തിന്റെ സുരക്ഷ ജില്ലാഭരണകൂടം വര്‍ധിപ്പിച്ചു. ശവകുടീരം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റും പോലീസിനെക്കൂടാതെ സംസ്ഥാന റിസര്‍വ് പോലീസിന്റെ ഒരു യൂണിറ്റിനേയും വിന്യസിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ വലതുപക്ഷ നേതാവും സമസ്ത ഹിന്ദുത്വ അഘാഡി അംഗവുമായ മിലിന്ദ് എക്‌ബോടെ സംഭാജിനഗര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് പോലീസ് വിലക്കി. ശവകുടീരം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റും റിസര്‍വ് പോലീസിന്റെ യൂണിറ്റിനേയും വിന്യസിച്ചു.
മറാഠ രാജാവായ ശിവജിയുടെ മകന്‍ സംഭാജിയെ പിടികൂടി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നത് ചിത്രീകരിക്കുന്ന ‘ഛാവ’സിനിമ പുറത്തിറങ്ങിയതുമുതല്‍ ഔറംഗസീബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ ഒരു രാഷ്ട്രീയവിഷയമായി മാറിയിട്ടുണ്ട്.

Related Posts

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
471
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
132
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
392
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
149
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
47
Next Post
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല താഴ്‌വാരം പി എൻ രാജ് രചിച്ച നോവൽ ചർച്ച ചെയ്തു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല താഴ്‌വാരം പി എൻ രാജ് രചിച്ച നോവൽ ചർച്ച ചെയ്തു

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
223
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
82
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
213
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
213
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025