• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍: ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകള്‍

cntv team by cntv team
March 14, 2025
in Kerala
A A
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍: ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകള്‍
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കലാലയങ്ങളിലും പൊതുസമൂഹത്തിലും വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണ്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ (ജീവിതം സുന്ദരമാണ്) എന്ന പേരില്‍ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ എന്‍എസ്എസ് യൂണിറ്റുകള്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ക്യാമ്പയിന്‍ ഭാഗമായി ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകള്‍ ഒരുക്കും. സംസ്ഥാനത്തെ 3500 എന്‍ എസ് എസ് യൂണിറ്റുകളും അവയിലെ മൂന്നര ലക്ഷം സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന്, സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളില്‍/പട്ടണങ്ങളില്‍ ആണ് ജനജാഗ്രത സദസ്സുകള്‍ ഒരുക്കുക.ജനജാഗ്രത സദസ്സുകളില്‍ പൊതുജന പങ്കാളിത്തത്തോടെ വ്യത്യസ്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ക്യാമ്പയിനിന്റെ ഈ ഘട്ടം നടക്കുക. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 17ന് ഉച്ചക്ക് രണ്ടു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിക്കും.വ്യത്യസ്തങ്ങളായ കര്‍മ്മപരിപാടികളാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ക്യാമ്പയിനിനായി ഒരുക്കിയിരിക്കുന്നത്:. ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല. ലഹരിവിരുദ്ധ സംവാദങ്ങള്‍. വാക്കും വരയും: ലഹരിക്കെതിരെ പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ. ലഹരിവിരുദ്ധ സന്ദേശ മരങ്ങള്‍. ലഹരിക്കെതിരെ മണ്‍ചെരാതുകള്‍ തെളിയിക്കല്‍. ലഹരിവിരുദ്ധ ബഹുജന റാലി. ലഹരിവിരുദ്ധ പ്രതിജ്ഞ. ലഹരിവിരുദ്ധ മാരത്തോണ്‍/കൂട്ടയോട്ടം. തത്സമയ മത്സരങ്ങള്‍. മെഡിക്കല്‍ ക്യാമ്പുകള്‍. ലഹരിക്കെതിരെ മുദ്രാവാക്യ രചന. ലഹരിവിരുദ്ധ റീല്‍ നിര്‍മ്മാണംഇതോടൊപ്പം, സ്‌നേഹാദരം എന്ന പേരില്‍, ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആയിരം സാമൂഹ്യപ്രവര്‍ത്തകരെ/ ഉദ്യോഗസ്ഥരെ ആയിരം കേന്ദ്രങ്ങളിലും കണ്ടെത്തി അവരെ പ്രത്യേകം ആദരിക്കും. ലഹരിമുക്തി നേടിയവരുടെ സംഗമങ്ങളും ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. പൊതു ഇടങ്ങളില്‍ ലഹരിവിരുദ്ധ ഡോക്യുമെന്ററി/സിനിമ പ്രദര്‍ശനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി ഒരുക്കും.നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ തനതു പ്രവര്‍ത്തനങ്ങളിലെ പ്രധാന മേഖലകളിലൊന്നാണ് ലഹരിക്കെതിരായ കര്‍മ്മപരിപാടികള്‍. ഇതിനുവേണ്ടി പ്രത്യേകം രൂപം നല്‍കിയ ലഹരിവിരുദ്ധ കര്‍മ്മസേനയായ ആസാദ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസുകളിലും പങ്കാളിത്ത ഗ്രാമങ്ങളിലും സക്രിയമായി മുന്നോട്ടുപോകുന്നുണ്ട്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ സംസ്ഥാനതല ക്യാമ്പയിനിന്, എന്‍എസ്എസ് യൂണിറ്റുകളിലും പങ്കാളിത്ത ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനുകള്‍ മുന്നോട്ടു കൊണ്ടുപോകുന്ന ‘ആസാദ്’ സേന നേതൃത്വം നല്‍കും. ഇതുവഴി ക്യാമ്പസിന്റെയും പങ്കാളിത്തഗ്രാമത്തിന്റെയും കാവലാള്‍ ആയി ഓരോ എന്‍എസ്എസ് ഘടകത്തെയും മാറ്റിത്തീര്‍ക്കാനാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.ജീവിതമാണ് ലഹരിയെന്ന ബോധ്യത്തിലേക്ക് യുവതലമുറയെ കൈപ്പിടിച്ചും പ്രചോദിപ്പിച്ചും നയിക്കാന്‍ ലക്ഷ്യം വെയ്ക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ക്യാമ്പയിനിന്റെ സന്ദേശം ഓരോ വിദ്യാര്‍ത്ഥികളിലും കുടുംബങ്ങളിലും എത്തിക്കുന്നതിന് വിപുലമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ നിന്നും ഉണ്ടാകും. മാധ്യമങ്ങളുടെ സവിശേഷശ്രദ്ധ ഈ ക്യാമ്പയിനിന് ഉണ്ടാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

Related Posts

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
Kerala

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

November 28, 2025
46
ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി
Kerala

ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി

November 28, 2025
126
മാരക ലഹരിയുല്‍പന്നമായ ഹെറോയിനുമായി രണ്ട് അസം സ്വദേശികള്‍ കൊണ്ടോട്ടി പോലീസിന്റെ പിടിയിൽ
Crime

മാരക ലഹരിയുല്‍പന്നമായ ഹെറോയിനുമായി രണ്ട് അസം സ്വദേശികള്‍ കൊണ്ടോട്ടി പോലീസിന്റെ പിടിയിൽ

November 28, 2025
8
അടുത്ത 3 മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

അടുത്ത 3 മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്

November 28, 2025
76
ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ വിട്ടു
Kerala

ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ വിട്ടു

November 28, 2025
74
കോളേജ് ബസ് നന്നാക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ചു,​ മെക്കാനിക്കിന് ദാരുണാന്ത്യം
Kerala

കോളേജ് ബസ് നന്നാക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ചു,​ മെക്കാനിക്കിന് ദാരുണാന്ത്യം

November 28, 2025
248
Next Post
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ

Recent News

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

November 28, 2025
30
കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

November 28, 2025
46
ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി

ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി

November 28, 2025
126
കൊരട്ടിക്കര താമസിക്കുന്ന ചാലിശ്ശേരി യാക്കോബായ സുറിയാനിപള്ളി മുൻ ട്രസ്റ്റി അരിമ്പൂർ പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ നിര്യാതയായി

കൊരട്ടിക്കര താമസിക്കുന്ന ചാലിശ്ശേരി യാക്കോബായ സുറിയാനിപള്ളി മുൻ ട്രസ്റ്റി അരിമ്പൂർ പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ നിര്യാതയായി

November 28, 2025
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025