• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘നടി സൗന്ദര്യയുടേത് അപകടമരണമല്ല, കൊലപാതകം’; നടൻ മോഹൻ ബാബുവിനെതിരെ ​ഗുരുതര ആരോപണം, പരാതി

cntv team by cntv team
March 13, 2025
in UPDATES
A A
‘നടി സൗന്ദര്യയുടേത് അപകടമരണമല്ല, കൊലപാതകം’; നടൻ മോഹൻ ബാബുവിനെതിരെ ​ഗുരുതര ആരോപണം, പരാതി
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങൾ. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് ഒരാൾ പരാതി നൽകിയിരിക്കുകയാണ്. സൗന്ദര്യയുടേത് അപകട മരണമായിരുന്നില്ലെന്നും കൊലപാതകമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സൗന്ദര്യ മരിച്ച് 21 വർഷമാവുമ്പോഴാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്

ചിട്ടിമല്ലു എന്നയാളാണ് മോഹൻ ബാബുവിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കും പരാതി സമർപ്പിച്ചിരിക്കുന്നത്. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഇയാളുടെ പരാതിയിൽ പറയുന്നതായി ന്യൂസ് 18 കന്നഡ റിപ്പോർട്ട് ചെയ്തു. ഷംഷാബാദിലെ ജാൽപള്ളി എന്ന ​ഗ്രാമത്തിൽ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇത് മോഹൻ ബാബുവിന് വിൽക്കാൻ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി എഴുതിവാങ്ങിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു.

മോഹൻ ബാബുവിൽനിന്ന് ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നാണ് ചിട്ടിമല്ലു ആവശ്യപ്പെടുന്നത്. ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ചിട്ടിമല്ലു പരാതിയിൽ പറയുന്നു. മോഹൻ ബാബുവിന്റെ കുടുംബത്തിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരാതിയിൽ പ്രതിപാദിക്കുന്നുണ്ട്. മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന നിയമപ്രശ്നങ്ങളാണിതിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജാൽപള്ളിയിലെ ആറേക്കർ ​ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു

ഈ നിയമപോരാട്ടം മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ ആരോപണങ്ങളെക്കുറിച്ച് മോഹൻ ബാബുവോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

2004 ഏപ്രിൽ 17-നാണ് സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരിച്ചത്. ബെം​ഗളൂരുവിനടുത്ത് ജക്കൂരിലായിരുന്നു അപകടം. നടി സഞ്ചരിച്ച അ​ഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ജക്കൂരിലെ കാർഷിക സർവകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളിൽ തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ സൗന്ദര്യയുൾപ്പെടെ നാലുപേരാണ് മരിച്ചത്. മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം എന്നിവരാണ് മരിച്ച മറ്റുള്ളവർ. വിമാനത്തിലുണ്ടായിരുന്ന നാലുപേരുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്

Related Posts

‘മൊൻത’ ചുഴലിക്കാറ്റ്: 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി, വിമാന സർവീസുകളിലും മാറ്റം
UPDATES

‘മൊൻത’ ചുഴലിക്കാറ്റ്: 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി, വിമാന സർവീസുകളിലും മാറ്റം

October 28, 2025
211
പി എം ശ്രീ പദ്ധതി ബിജെപി- സിപിഎം അന്തർധാര വ്യക്തമായി:എ പി അനിൽകുമാർ എംഎൽഎ
UPDATES

പി എം ശ്രീ പദ്ധതി ബിജെപി- സിപിഎം അന്തർധാര വ്യക്തമായി:എ പി അനിൽകുമാർ എംഎൽഎ

October 28, 2025
47
കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി
UPDATES

കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി

October 28, 2025
41
ജി എൽ പി സ്കൂൾ എടപ്പാൾ(പൊറൂക്കര) കെട്ടിടോദ്ഘാടനം ഡോ: കെ.ടി. ജലീൽ എംഎല്‍എ നിർവ്വഹിച്ചു
UPDATES

ജി എൽ പി സ്കൂൾ എടപ്പാൾ(പൊറൂക്കര) കെട്ടിടോദ്ഘാടനം ഡോ: കെ.ടി. ജലീൽ എംഎല്‍എ നിർവ്വഹിച്ചു

October 28, 2025
23
ചങ്ങരകുളം സൗത്ത് അഞ്ചാം വാർഡിലെ അയ്യംകുളം സിപിഐഎം മാട്ടം ബ്രാഞ്ച് കമ്മിറ്റിയും ഡിവൈഎഫ്ഐ മാട്ടം യൂണിറ്റും ചേര്‍ന്ന് ശുചീകരിച്ചു
UPDATES

ചങ്ങരകുളം സൗത്ത് അഞ്ചാം വാർഡിലെ അയ്യംകുളം സിപിഐഎം മാട്ടം ബ്രാഞ്ച് കമ്മിറ്റിയും ഡിവൈഎഫ്ഐ മാട്ടം യൂണിറ്റും ചേര്‍ന്ന് ശുചീകരിച്ചു

October 28, 2025
103
കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് നടക്കും
UPDATES

കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് നടക്കും

October 28, 2025
320
Next Post
സണ്‍റൈസ് ഹോസ്പിറ്റല്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശാ വർക്കർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു

സണ്‍റൈസ് ഹോസ്പിറ്റല്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശാ വർക്കർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു

Recent News

ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ

ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ

October 28, 2025
6
ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ SITയുടെ കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ SITയുടെ കസ്റ്റഡിയിൽ വിട്ടു

October 28, 2025
2
കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ

കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ

October 28, 2025
2
ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

October 28, 2025
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025