ചങ്ങരംകുളം : ആതുര സേവനരംഗത്ത് വിജയകരമായ 12 വര്‍ഷം പൂര്‍ത്തിയാക്കിയ ചങ്ങരംകുളം സൺറൈസ് ഹോസ്‌പിറ്റലിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതാദിനം ആചരിച്ചു. വ്യാഴാഴ്ച വൈകിയിട്ട് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ പ്രഭിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുഹറ മമ്പാട്, റീന വേലായുധൻ, ഷീല സാജൻ എന്നിവർ സംസാരിച്ചു.ചടങ്ങില്‍ പങ്കെടുത്ത വിഷിഷ്ട വ്യക്തികളെയും നന്നംമുക്ക്,ആലംകോട് പഞ്ചായത്തുകളിലെ ആശാ വർക്കർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും ചടങ്ങില്‍ സണ്‍റൈസ് എംഡി പര്‍വ്വീന്‍ ഹഫീസ് ഉപഹാരം നല്‍കി ആദരിച്ചു.പിആര്‍ഒ സോന വര്‍ഗ്ഗീസ് നന്ദി പറഞ്ഞു