കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡിൽ ഇയ്യാലിൽ നിയന്ത്രണം വിട്ട ജീപ്പ് പാടത്തേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച്ച പുലർച്ചെയാണ് അപകടം.ഈരാറ്റുപേട്ട സ്വദേശി സിജോ (24), മധ്യപ്രദേശ് സ്വദേശി അഫ്ദർ (37) എന്നിവർക്കാണ് പരിക്കേറ്റത്.പന്നിത്തടത്ത് നിന്നും കേച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് കൂമ്പുഴ പാലത്തിനു സമീപത്തെ തിരിവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകരും കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നതിനാൽ അഗ്‌നി രക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.