• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

വിമർശനങ്ങൾ തളർത്തിയില്ല; എംവി ഗോവിന്ദന് രണ്ടാമൂഴം, പി  ശശിയും പി  ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇല്ല

cntv team by cntv team
March 9, 2025
in Highlights, Kerala, Politics
A A
വിമർശനങ്ങൾ തളർത്തിയില്ല; എംവി ഗോവിന്ദന് രണ്ടാമൂഴം, പി  ശശിയും പി  ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇല്ല
0
SHARES
190
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് 2022 ഓഗസ്റ്റ് 28നാണ് എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. സമ്മേളനത്തിൽ വിമർശനങ്ങൾ പലപ്പോഴും പാർട്ടി സെക്രട്ടറിക്ക് നേരെ നീണ്ടെങ്കിലും ശനിയാഴ്ച വെെകിട്ട് നടത്തിയ മറുപടി പ്രസംഗത്തിൽ ഈ വിമ‌ർശനങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. മദ്യപാനികള്‍ക്ക് ഇടമില്ല എന്ന നിലപാട് പറഞ്ഞിട്ട് ഒരാളും സമ്മേളനത്തില്‍ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ലെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം എം വി ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കും. സമ്മേളനത്തിലൂടെ അദ്ദേഹം ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെടും. 72 വയസുള്ള ഗോവിന്ദൻ അടുത്ത സമ്മേളനത്തിലേക്ക് എത്തുമ്പോൾ പ്രായപരിധി നിബന്ധനയിൽ വരും.

അതേസമയം, 17 അംഗ സെക്രട്ടറിയേറ്റിൽ കെകെ ശെെലജ, എംവി ജയരാജൻ, സിഎൻ മോഹനൻ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എംബി രാജേഷ്, പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, കെ പി ഉദയഭാനു, പി ശശി എന്നീ നേതാക്കളെ പരിഗണിച്ചില്ല. 89 അംഗ സംസ്ഥാനസമിതിയെയാണ് സിപിഎം തിരഞ്ഞെടുത്ത്. 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ജയമോഹൻ (കൊല്ലം), എം പ്രകാശൻ മാസ്റ്റർ (കണ്ണൂർ), വി കെ സനോജ് (കണ്ണൂർ), വി വസീഫ് (കോഴിക്കോട്), കെ ശാന്തകുമാരി (പാലക്കാട്), ആർ ബിന്ദു (തൃശൂ‌ർ), എം അനിൽകുമാർ (എറണാകുളം), കെ പ്രസാദ് (ആലപ്പുഴ), ബി ആര് രഘുനാഥ് (കോട്ടയം), ഡി കെ മുരളി (തിരുവനന്തപുരം), എം രാജഗോപാൽ (കാസർകോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വിപി അനിൽ (മലപ്പുറം), കെ വി അബ്ദുൾ ഖാദർ (തൃശൂർ) തുടങ്ങിയവരാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങൾ.

എന്നാൽ പത്തനംതിട്ടയിൽ നിന്ന് ആരെയും സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രി വീണാ ജോർജേജിനെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. എന്നാൽ കരുനാഗപ്പള്ളി വിഭാഗീയതയെ തുടർന്ന് സൂസൻ കോടി പുറത്തായി.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
150
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
27
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
126
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
205
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
157
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
Next Post
കടുത്ത നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ എയിംസിൽ പ്രവേശിപ്പിച്ചു; ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

കടുത്ത നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ എയിംസിൽ പ്രവേശിപ്പിച്ചു; ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
4
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
20
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
12
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025